ലോകകപ്പില്‍ രാഹുല്‍ ദ്രാവിഡിന്റെ 20 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് മറികടന്ന് കെ.എല്‍. രാഹുൽ . ലോകകപ്പില്‍ വിക്കറ്റ് കീപ്പിങ്ങിലെ ദ്രാവിഡിന്റെ റെക്കോർഡാണ് കെ.എല്‍.രാഹുൽ മറികടന്നത്. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ പേരെ പുറത്താക്കിയ വിക്കറ്റ് കീപ്പറെന്ന നേട്ടമാണ് കെ.എല്‍.രാഹുൽ കരസ്ഥമാക്കിയത്.
ALSO READ: തലയുടെ വിളയാട്ടം; ഓസിസിന് ‘ഹെഡ്’ മാസ്റ്ററായി
ലോകകപ്പില്‍ ഒരു സ്റ്റംപിങ്ങും 16 ക്യാച്ചുകളും ഉള്‍പ്പെടെ 17 പേരെയാണ് രാഹുല്‍ പുറത്താക്കിയത്. വോട്ടേഴ്‌സ് ലിസ്റ്റ് അട്ടിമറിച്ചെന്ന് ആരോപണം; ഇടുക്കി യൂത്ത് കോൺഗ്രസിൽ പൊട്ടിത്തെറിഓസ്‌ട്രേലിയയ്‌ക്കെതിരായ ഫൈനലില്‍ ജസ്പ്രീത് ബുമ്രയുടെ പന്തില്‍ മിച്ചല്‍ മാര്‍ഷിനെ പുറത്താക്കിയതോടെ രാഹുല്‍ കീപ്പിങ് റെക്കോര്‍ഡ് സ്വന്തമാക്കിയത്.
ALSO READ:
2003 ലോകകപ്പിലാണ് രാഹുല്‍ ദ്രാവിഡ് 15 ക്യാച്ചുകളും ഒരു സ്റ്റംപിങ്ങുമായി സ്വന്തമാക്കിയത്. ഈ റെക്കോര്‍ഡാണ് രാഹുല്‍ മറികടന്നത്. 2015ല്‍ എട്ട് മത്സരങ്ങളില്‍ 15 പേരെ പുറത്താക്കിയ മഹേന്ദ്ര സിങ് ധോണിയാണ് മൂന്നാമത്.സെയ്ദ് കിര്‍മാനി ആണ് നാലാം സ്ഥാനത്ത്. കിരണ്‍ മോറെയാണ് പട്ടികയില്‍ അഞ്ചാമത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here