ചൂരല്‍മല സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി പതിനായിരം രൂപയുടെ പുസ്തകം നല്‍കുമെന്ന് പ്രീമിയര്‍ ബുക്ക്‌സ്. നിയമസഭ പുസ്തകോത്സവത്തിന്റെ അവസാന ദിവസമാണ് പ്രീമിയര്‍ ബുക്ക്‌സ് ഉടമ കാട്ടാക്കട സ്വദേശി ദിലീപ് പുസ്തകം വാഗ്ദാനം ചെയ്തത്. സംസ്ഥാന കലോത്സവം നടക്കുമ്പോള്‍ ചൂരല്‍മലയിലെ ഉണ്ണിമാഷെ കാണാനും പുസ്തകം നല്കാനും ശ്രമിച്ചെങ്കിലും അന്ന് കാണാനായില്ല. ഒരു സ്‌കൂളിലെ മുഴുവന്‍ പുസ്തകവും നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി തനിക്ക് ചെയ്യാനാകുന്നത് ചെയ്യുന്നുവെന്ന് ദിലീപ്. ഉടന്‍ തന്നെ പുസ്തകങ്ങള്‍ അയച്ചുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പുസ്തകോത്സവത്തില്‍ രണ്ടായിരത്തില്‍ പരം പുസ്തകങ്ങള്‍ വിറ്റഴിഞ്ഞ സന്തോഷത്തിലാണ് ദിലീപ്.
അതേസമയം അക്ഷര മഹോത്സവത്തിന് കൊടിയിറങ്ങി. നാലാം പതിപ്പ് 2026 ജനുവരി 7-13 വരെ നടക്കും. അഴിമതിയുടെയും പഴിചാരലുകളുടെയും അധികാരം തട്ടിയെടുക്കലുകളുടെയും കഥകള്‍ പറയുന്ന നിയമസഭകളുള്ള രാജ്യത്ത് ഒരു നിയമസഭ ജനങ്ങള്‍ക്കായി പുസ്തകങ്ങളൊരുക്കി കാത്തിരിക്കുന്നത് അത്യപൂര്‍വവും ആനന്ദകരവുമാണെന്ന് നടന്‍ പ്രകാശ് രാജ് അഭിപ്രായപ്പെട്ടു. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ALSO READ: ഡിജിറ്റൽ സർവേ രേഖകളിൽ പറയുന്ന വിസ്തൃതിക്കനുസരിച്ച് ഇനി മുതൽ ഭൂനികുതി അടയ്ക്കാം
നിയമസഭയും അതിലെ അംഗങ്ങളും സര്‍ക്കാരും ഒത്തൊരുമിച്ച് ഒരു പുസ്തകോത്സവം സംഘടിപ്പിക്കുക എന്നത് ഹൃദയഹാരിയാണ്. ചുറ്റും പുസ്തകങ്ങള്‍, ധാരാളം കുട്ടികള്‍, സന്തോഷത്തോടെ നടക്കുന്ന ജനങ്ങള്‍. ഇതെല്ലാം കാണുന്നത് തന്നെ സന്തോഷമാണ്. ബിരുദം പോലുമില്ലാത്തവര്‍ രാജ്യം ഭരിക്കുന്ന കാലത്ത് ഒരു നിയമസഭ നടത്തുന്ന പുസ്തകോത്സവം തീര്‍ച്ചയായും പ്രതിരോധത്തിന്റെ കൂടി ചിത്രമാണ്. രാജ്യം ഭരിക്കുന്നവര്‍ ഒരു പുസ്തകം മാത്രമേ വായിച്ചിട്ടുള്ളൂവെന്നും പ്രകാശ് രാജ് പറഞ്ഞു. അത് മനുസ്മൃതിയാണ്. 100 വര്‍ഷം പഴക്കമുള്ള പുസ്തകം യാഥാര്‍ഥ്യമാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. പക്ഷെ നമ്മള്‍ സാഹിത്യവും മനുഷ്യന്റെ പരിണാമത്തിന്റെ ചരിത്രവും വായിക്കുന്നു. കലയും സംസ്‌കാരവും സിനിമയും നാടകവും സാഹിത്യവുമാണ് മുറിവുകളുണക്കിയതും പ്രതിരോധത്തിന് കരുത്ത് നല്‍കിയതും ചരിത്രത്തെ സത്യസന്ധമായി അടയാളപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here