ശരീരം എങ്ങനെ സൂക്ഷിക്കണം, ഒരുങ്ങണം എന്നത് ഓരോരുത്തരുടെയും സ്വാതന്ത്ര്യമെന്ന് രഞ്ജു രഞ്ചിമാര്‍

renju-renjimar-klibf

അനുഭവങ്ങളില്‍ നിന്നാണ് നിലപാടുകള്‍ ഉണ്ടാകുകയെന്നും സത്യം വെളിപ്പെടുത്തുകയാണ് പ്രധാനമെന്നും പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റും എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ രഞ്ജു രഞ്ചിമാര്‍. കെഎല്‍ഐബിഎഫ് ഡയലോഗ് സെഷനില്‍ സംസാരിക്കുകയായിരുന്നു അവര്‍.

Read Also: വേദനിക്കുന്നവരുടെ ഒപ്പം നില്‍ക്കും, അനീതിക്കെതിരെ പോരാടും : അംബികാസുതന്‍ മാങ്ങാട്

ചെറുനോവലുകളില്‍ തുടങ്ങിയ വായന പിന്നീട് ഗാന്ധിജിയിലേക്കും അംബേദ്കറിലേക്കുമെത്തി. പുസ്തക വില്‍പ്പനയും ചെയ്തിട്ടുണ്ട്. പുസ്തക വില്‍പ്പനയില്‍ നിന്ന് ലഭിച്ച കാശ് കൂട്ടിവെച്ച് ആദ്യമായി അമ്മയ്ക്ക് കമ്മല്‍ വാങ്ങി നല്‍കി. ജീവിതത്തില്‍ ഏറ്റവും സന്തോഷകരമായ നിമിഷമായിരുന്നു അത്.

Read Also: ‘ഉപചോദ്യം ചോദിക്കാൻ മിഠായിയും ചെറുകുറിപ്പും’; സഭാനുഭവങ്ങളുടെ കയ്പ്പും മധുരവും പങ്കുവെച്ച് മുന്‍ സ്പീക്കർമാർ

സുഹൃത്തുക്കളുടെ ഉന്നമനത്തിനായാണ് ദ്വയ എന്ന സംഘടന തുടങ്ങിയത്. ഇപ്പോള്‍ ദ്വയയുടെ നേതൃത്വത്തില്‍ ഇന്ത്യയിലുടനീളം പരിപാടികള്‍ നടത്തുന്നുണ്ട്. കുട്ടിക്കൂറ എന്ന ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തു. ആത്മകഥയും കുട്ടിക്കൂറ എന്ന പേരിലാണ്. ശരീരം എങ്ങനെ കാത്തുസൂക്ഷിക്കണമെന്നതും എങ്ങനെ ഒരുങ്ങണമെന്നതും ഓരോരുത്തരുടെയും സ്വാതന്ത്ര്യമാണെന്നും അവര്‍ പറഞ്ഞു.

Key Words: KLIBF 2025, Renju renjimar

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News