പ്രണയത്തില്‍ പ്രകടനങ്ങളുടെ ആവശ്യമില്ലെന്നും അത് സ്വയം വെളിവാക്കപ്പെടുമെന്നും കവി വി മധുസൂദനന്‍ നായര്‍. കേരള നിയമസഭ സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ കവിയും കവിതയും എന്ന സെഷനില്‍ ‘കവിതയിലെ അഭിജ്ഞാനം’ എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
ഇന്നത്തെ തലമുറയ്ക്ക് പ്രണയത്തില്‍ പ്രകടനങ്ങള്‍ ആവശ്യമാണ്. ഈ പ്രകടനങ്ങളോ അടയാളങ്ങളോ ആണ് അഭിജ്ഞാനം. യഥാര്‍ഥ പ്രണയത്തില്‍ മുദ്രകള്‍ ആവശ്യമില്ല. അഭിജ്ഞാന ശകുന്തളത്തില്‍ പ്രണയത്തില്‍ ഇത്തരം മുദ്രകള്‍ വേണ്ടിവന്നു. ശകുന്തള ഇന്നത്തെ പ്രജയുടെ പ്രതീകമാണ്. പ്രജയെ എങ്ങനെ വേണമെങ്കിലും സ്വാധീനിക്കാം. ദുഷ്യന്തന്‍ ശകുന്തളയെ പ്രലോഭിപ്പിക്കുകയും ഗാന്ധര്‍വ വിധിപ്രകാരം വിവാഹം കഴിക്കുകയും ഉപേക്ഷിക്കുകയുമാണ് ചെയ്തത്.
പ്രണയത്തില്‍ അഭിജ്ഞാനം ആവശ്യപ്പെടുന്നത് തികച്ചും വ്യക്തിപരമാണ്. തന്റെ സങ്കല്പത്തില്‍ ഏറ്റവും നല്ല വിവാഹം ഗാന്ധര്‍വ വിധിപ്രകാരമുള്ളതാണ്. പ്രണയത്തിലാകുമ്പോള്‍ രണ്ടുപേര്‍ പരസ്പരം ലയിക്കുകയും അവരുടെ അറിവ് ഒന്നാകുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here