അക്ഷരങ്ങളുടെ പുതുലോകം സമ്മാനിച്ച നിയമസഭാ പുസ്തകോത്സവത്തിന് സമാപനമായി. സമാപന സമ്മേളനം നടന്‍ പ്രകാശ് രാജ് ഉദ്ഘാടനം ചെയ്തു. സ്പീക്കര്‍ അധ്യഷനായ ചടങ്ങില്‍ പ്രശസ്ത ശ്രീലങ്കന്‍ സാഹിത്യകാരി വിവി പദ്മസീലി മുഖ്യാതിഥിയായി.
അക്ഷരപ്രേമികള്‍ക്ക് മുന്നില്‍ അനുഭവങ്ങളുടെയും സ്വപ്നങ്ങളുടെയും ഭാവനയുടെയും അക്ഷക്കൂട്ടുകള്‍ ഭാഷയുടെ പുതുജാലകം തുറന്ന നിയമസഭാ പുസ്തകോത്സവത്തിന് സമാപനമായി. സമാപനസമ്മേളനം നടന്‍ പ്രകാശ് രാജ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സ്പീക്കര്‍ എഎന്‍ ഷംസീര്‍ അധ്യഷനായി.
പ്രശസ്ത ശ്രീലങ്കന്‍ സാഹിത്യകാരി വിവി പദ്മസീലി മുഖ്യാതിഥിയായ പരിപാടിയില്‍ മന്ത്രിമാരായ കെ.എന്‍.ബാലഗോപാല്‍, വി.ശിവന്‍കുട്ടി, രാമചന്ദ്രന്‍ കടന്നപ്പള്ളി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ജില്ല പഞ്ചായത്ത് അംഗം അഡ്വ. ഡി.സുരേഷ് കുമാര്‍, പി.സി.വിഷ്ണുനാഥ്, നിയസഭ സെക്രട്ടറി കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here