കേരള നിയമസഭയുട അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പില്‍ ഇന്നും പുസ്തക പ്രേമികളുടെ ഒഴുക്ക്. സംവാദങ്ങളും പുസ്തക ചര്‍ച്ചകളും പുസ്തക പ്രകാശനങ്ങളും കൊണ്ട് പുസ്തകോത്സവം ശ്രദ്ധേയമാകുന്നു.
കൈരളി ടിവി ഡയറക്ടര്‍ ടി ആര്‍ അജയന്റെ ഓര്‍മകള്‍ക്ക് എന്ത് സുഗന്ധം എന്ന പുസ്തകം ഇന്ന് പുസ്തക ചര്‍ച്ചയില്‍ അവതരിപ്പിക്കപ്പെട്ടു. കേരള നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവം അഞ്ചാം ദിനവും പുസ്തകപ്രേമികളുടെ ഒഴുക്കാണ് അനുഭവപ്പെടുന്നത്.
ആറ് വേദികളിലായാണ് സംവാദങ്ങളും പുസ്തക ചര്‍ച്ചകളും പുസ്തക പ്രകാശനങ്ങളും നടക്കുന്നത്. വി എന്‍ മുരളി, നേമം പുഷ്പരാജ്, പ്രതാപന്‍ തായാട്ട്, ബിന്ദു വിഎസ്, സി. അശോകന്‍, ശരത് ബാബു തച്ചന്‍മ്പാറ, ശിബിന നജീബ്, രാഹുല്‍ എസ് എന്നിവര്‍ സംസാരിച്ചു.
എന്‍ എസ് മാധവന്റെയും എസ് ഹരീഷിന്റെയും പാനല്‍ ചര്‍ച്ചകളിലൂടെയും അഞ്ചാം ദിനം സമ്പുഷ്ടമാകും. വട്ടപ്പറമ്പില്‍ പീതാംബരന്റെ മലയാളകേളി യുടെ സംവാദവും ശേഷം വൈകുന്നേരത്തോടെ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും ഇന്ന് നടക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here