അക്ഷരങ്ങളുടെയും അനുഭവങ്ങളുടെയും പുതു ലോകം തുറന്ന് കേരള നിയസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവം തുടരുന്നു. വിവിധ എഴുത്തുകാരുടെ നിരവധി പുസ്തകങ്ങളാണ് കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തത്.
സംവാദ സദസ് കൊണ്ടും പ്രഭാഷണങ്ങള്‍ കൊണ്ടും ശ്രദ്ദേയമാകുകയാണ് നിയസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പും. പ്രതിപക്ഷ നേതാവ് വിഡി.സതീശന്റെ പ്രഭാഷണം, സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ്, കോണ്‍ഗ്രസ് നേതാവ് കെ. എസ്. ശബരിനാഥന്‍ എന്നിവര്‍ പങ്കെടുക്കുന്ന സംവാദം, സുനില്‍ പി.ഇളയിടം , മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ തുടങ്ങിയവരുടെ പ്രഭാഷണം അടക്കം നിരവധി പരിപാടികളാണ് അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ഇന്നുള്ളത്.
ജനുവരി 13 വൈകിട്ട് നടക്കുന്ന സമാപന ചടങ്ങ് നടന്‍ പ്രകാശ് രാജ് ഉദ്ഘാടനം ചെയ്യും. നടന്‍ ഇന്ദ്രന്‍സിനെ ചടങ്ങില്‍ ആദരിക്കും. പ്രശസ്ത ശ്രീലങ്കന്‍ സാഹിത്യകാരി വി വി പദ്മസീലി മുഖ്യാതിഥിയാകും. പുസ്തകോത്സവത്തിലെ വിവിധ വിഭാഗങ്ങളില്‍ രാഷ്ട്രീയം, കല, സാഹിത്യം, സിനിമ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കുന്നുണ്ട്. 250 സ്റ്റാളുകളിലായി 166ലധികം ദേശീയ അന്തര്‍ദേശീയ പ്രസാധകര്‍ അണിനിരക്കുന്ന മേളയില്‍ 313 പുസ്തകപ്രകാശനങ്ങള്‍ക്കും 56 പുസ്തക ചര്‍ച്ചകള്‍ക്കും വേദിയൊരുങ്ങും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here