‘പിന്നില്‍ നിന്ന് കുത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ ഇവരൊക്കെയാണ്’; കെ.എം.മാണിയുടെ ആത്മകഥ പുറത്തിറക്കുന്നു

പിന്നില്‍ നിന്ന് കുത്തിയ കോണ്‍ഗ്രസ് നേതാക്കളെ പേരെടുത്ത് പരാമര്‍ശിച്ച് കെ.എം.മാണിയുടെ ആത്മകഥ പുറത്തിറക്കുന്നു. കെ കരുണാകരനും, രമേശ് ചെന്നിത്തലയ്ക്കും, ഉമ്മന്‍ചാണ്ടിക്കും, കെ.ബാബുവിനും, അടൂര്‍ പ്രകാശനുമാണ് ആത്മകഥയില്‍ വിമര്‍ശനം. ഈ മാസം 25ന് ആത്മകഥ മുഖ്യമന്ത്രി പ്രകാശനം ചെയ്യും.

‘ബാര്‍കോഴ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ഇടപെടലാണ് ആത്മകഥയിലൂടെ കെ എം മാണി തുറന്നെഴുതിയിട്ടുള്ളത്. നിയമ മന്ത്രിയായിരുന്ന താന്‍ അറിയാതെ ബാറുടമകളെ സഹായിക്കാനാണ് എക്‌സൈസ് മന്ത്രിയായ കെ ബാബു ശ്രമിച്ചത്. താന്‍ ഇതിനോട് വിയോജിച്ചു. ഇത് ബാബുവിന് ഇഷ്ടപ്പെട്ടില്ല. നിരവധി ബാര്‍ ഉണ്ടായിരുന്ന വ്യക്തിയുടെ പ്രതികാരമായിരുന്നു ബാര്‍ കോഴ ആരോപണം. ബാര്‍ കോഴയില്‍ കാര്യങ്ങള്‍ അറിയാതെ രമേശ് ചെന്നിത്തല അടിയന്തര വേഗത്തില്‍ ത്വരിതാന്വേഷണം പ്രഖ്യാപിച്ചു. ഇത് തന്നെ വേദനിപ്പിച്ചു. ആരോപണം ഉന്നയിച്ച ബാര്‍ മുതലാളിക്ക് കോണ്‍ഗ്രസ് നേതാക്കളുമായി ആത്മബന്ധം ഉണ്ടായിരുന്നു. അതിനാല്‍ ആരോപണത്തെ കോണ്‍ഗ്രസ് നേതാക്കള്‍ പിന്തുണച്ചു. എന്നെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ മാണിയെ തകര്‍ക്കുമെന്ന് ബാര്‍ മുതലാളി പറഞ്ഞു. യുഡിഎഫില്‍ നിന്നും തനിക്ക് പിന്തുണ ലഭിച്ചില്ല. തന്നെ ആക്രമിച്ച ബാര്‍ മുതലാളിയുടെ മകളുടെ വീട്ടിലെ വിവാഹത്തില്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പോയി. വിവാഹ നടത്തിപ്പുകാരായി ഇവര്‍ മാറി. ഞാനായിരുന്നുവെങ്കില്‍ ആ വിവാഹത്തില്‍ പങ്കെടുക്കില്ല. ബാറുടമയുടെ വീട്ടില്‍ പോകേണ്ട കാര്യം എന്തായിരുന്നു. ഇങ്ങനെ നീളുന്നു വിമര്‍ശനങ്ങള്‍. രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി ആകമണമെന്ന് ആവശ്യപ്പെട്ട് ഒരു കോണ്‍ഗ്രസ് നേതാവ് തന്നെ സമീപിച്ചു. ഇതിന് ഞാന്‍ വിലകല്‍പ്പിച്ചില്ല. ഇതായിരിക്കും ബാര്‍കോഴയ്ക്ക് പിന്നില്ലെന്നും മാണി ആത്മകഥയില്‍ പറയുന്നുണ്ട്.’

Also Read: ‘ഇ ഡി യുടെ നോട്ടീസ് രാഷ്ട്രീയ പ്രേരിതം’:ഡോ. തോമസ് ഐസക്

ചന്ദ്രശേഖര്‍ മന്ത്രിസഭയില്‍ തന്നെ കേന്ദ്രമന്ത്രി ആക്കാതിരിക്കാന്‍ കെ കരുണാകരനാണ് പണി നടത്തിയത്. താന്‍ ആദ്യമായി കബളിപ്പിക്കപ്പെട്ടതും കരുണാകരനിലൂടെയാണെന്ന്. പക്ഷേ കാലത്തിന്റെ കാവ്യ നീതി പോലെ കരുണാകരന് തിരിച്ചടി കിട്ടി. ഏറെ വര്‍ഷം കഴിയുമ്പോള്‍ കേരള രാഷ്ട്രീയത്തിന് നീണ്ട തലവേദനയായി മാറിയ കരുണാകരനെ സ്വന്തം വത്സല ശിഷ്യരും ഘടകകക്ഷികളും ചേര്‍ന്ന് കേരളത്തില്‍ നിന്നും മുഖ്യമന്ത്രി കസേരയില്‍ നിന്നും തുരുത്തിയോടിച്ചത്. കാലം നല്‍കിയ തിരിച്ചടിയായിരുന്നുവെന്നും ആത്മകഥയില്‍ പറയുന്നു. ജനുവരി 25 ന് നിയമസഭാ മന്ദിരത്തിലുള്ള ആര്‍. ശങ്കരനാരായണന്‍ തമ്പി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുസ്തകം പ്രകാശനം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News