കെ എം മാണി സ്മാരക ഊർജ്ജിത കാർഷിക ജലസേചന പദ്ധതി മുക്കത്ത് ജനുവരിയിൽ; മന്ത്രി റോഷി അഗസ്റ്റിൻ

കെ എം മാണി സ്മാരക ഊർജ്ജിത കാർഷിക ജലസേചന പദ്ധതി മുക്കത്ത് ജനുവരിയിൽ ആരംഭിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. 5.6 കോടി രൂപ ഉപയോഗിച്ചാണ് മുക്കം മുനിസിപ്പാലിറ്റിയിൽ പദ്ധതി ആരംഭിക്കുന്നത്. തിരുവമ്പാടി മണ്ഡലം നവകേരള സദസ്സിനെ മുക്കം ഒഎസ്എ ഗ്രൗണ്ടിൽ അഭിവാദ്യം ചെയ്യുകയായിരുന്നു മന്ത്രി.

ALSO READ: സംസ്ഥാനം കണക്കുകൾ നൽകിയില്ല എന്ന വാദം അടിസ്ഥാനരഹിതം, കേന്ദ്രധനമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; മുഖ്യമന്ത്രി

തെരഞ്ഞെടുപ്പ് പത്രികയിൽ പറഞ്ഞ കാര്യങ്ങൾ നല്ല രീതിയിൽ നടപ്പിലാക്കാൻ സർക്കാരിന് സാധിച്ചു. കേരളത്തിന്റെ സമസ്ത സാഹചര്യങ്ങളെയും പ്രയോജനപ്പെടുത്തി കൊണ്ടാണ് സർക്കാർ മുന്നോട്ട് പോവുന്നത്. വിദ്യാഭ്യാസരംഗത്ത് വലിയ മുന്നേറ്റം ഉണ്ടായി. ആയിരക്കണക്കിന് കുട്ടികളാണ് സർക്കാർ സ്കൂളുകളിലേക്ക് ഒഴുകി എത്തുന്നത്. സർവകലാശാലകളെയും കോളേജുകളെയും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റി. വിദേശത്തുള്ള വിദ്യാർത്ഥികൾ കേരളത്തിൽ വന്ന് പഠിക്കാൻ ആഗ്രഹിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറി.

ALSO READ: കുസാറ്റ് അപകടം; ഒരുപാട് ആളുകള്‍ കൂടുന്ന പരിപാടികളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരും; മന്ത്രി കെ രാജന്‍

ആരോഗ്യ രംഗത്തും വൻ കുതിച്ച്ചാട്ടം ഉണ്ടായി. സമാനതകളില്ലാത്ത പ്രവർത്തനങ്ങൾ കോവിഡ് കാലത്ത് കേരളം കാഴ്ചവെച്ചു. അതിദരിദ്രരെ കണ്ടെത്തി അവരെ സംരക്ഷിക്കുകയാണ് സർക്കാർ. 1.39 ലക്ഷം സംരംഭങ്ങളുണ്ടാക്കാനും മൂന്ന് ലക്ഷത്തിൽപരം തൊഴിലവസരം സൃഷ്ടിക്കാനും രണ്ട് വർഷം കൊണ്ട് സർക്കാരിന് സാധിച്ചു. പ്രളയത്തിൽ തകർന്ന റോഡുകൾക്കും പലങ്ങൾക്കും മുന്നിൽ തലകുനിച്ച് നിൽക്കാതെ കൂടുതൽ ശക്തിയിൽ അവ പുനർനിർമ്മിക്കാൻ സർക്കാരിന് സാധിച്ചെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News