സ്ത്രീകള്‍ ഉന്നത പദവികള്‍ വഹിക്കുന്നത് അംഗീകരിക്കാന്‍ കഴിയാത്ത മാനസികാവസ്ഥയുള്ള വ്യക്തിയാണ് കെ.എം ഷാജി; ഡിവൈഎഫ്‌ഐ

ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിനെതിരെ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി നടത്തിയിട്ടുള്ള പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധവും പിന്തിരിപ്പന്‍ രാഷ്ട്രീയത്തിന്റെ ജീര്‍ണ്ണത വെളിവാക്കുന്നതും പ്രതിഷേധാര്‍ഹവുമെന്ന് ഡിവൈഎഫ്‌ഐ.

ഇത് ഞാൻ പറഞ്ഞിട്ട് ഒരു കാര്യവുമില്ല, നമ്മൾ പിടിച്ചു വലിച്ചാൽ വരില്ല: ബിലാലിനെ കുറിച്ച് ചോദിച്ചവരോട് മമ്മൂട്ടി പറഞ്ഞ മറുപടി

സ്ത്രീകള്‍ ഉന്നത പദവികള്‍ വഹിക്കുന്നതും, രാഷ്ട്രീയവും ഭരണപരവുമായ നേതൃത്വത്തിലേക്ക് വരുന്നതും അംഗീകരിക്കാന്‍ കഴിയാത്ത മാനസികാവസ്ഥയുള്ള വ്യക്തിയാണ് കെ.എം ഷാജി. പുരോഗമന രാഷ്ട്രീയത്തിന് എതിരായും ,വര്‍ഗ്ഗീയമായും മാത്രം സംസാരിക്കുന്ന
കെഎം ഷാജി കേരള രാഷ്ട്രീയത്തിലെ മാലിന്യമാണെന്ന് ഈ പ്രസ്താവനയിലൂടെ തെളിയിച്ചിരിക്കുകയാണ്. ഇത്തരത്തിലുള്ളവരെ നിലക്കുനിര്‍ത്തുവാന്‍ മുസ്ലിം ലീഗ് തയ്യാറാവണം.

Also Read: അടാർ ലൗവിലെ എന്റെ പാട്ട് ഷാൻ റഹ്മാൻ സ്വന്തം പേരിലാക്കി, ചോദിച്ചപ്പോൾ കയർത്തു, ബ്ളോക് ചെയ്ത് പോയി: ആരോപണവുമായി യുവ ഗായകൻ

ഷാജിയുടെ പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടു വരണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News