തരൂരിനെ ന്യായീകരിച്ച് കെ.എം ഷാജി

ഒക്ടോബര്‍ ഏഴിന് ഭീകരവാദികള്‍ ഇസ്രായേലില്‍ ആക്രമണം നടത്തി 1400 പേരെ കൊന്നെന്ന ശശി തരൂരിന്റെ പരാമര്‍ശത്തെ ന്യായീകരിച്ച് മുസ്ലീം ലീഗ് നേതാവ് കെ.എം ഷാജി. ഫാസിസ്റ്റുകള്‍ക്ക് പിടികൊടുക്കാത്ത നേതാവാണ് ശശി തരൂരെന്നും ഹമാസിനെ കുറിച്ച് അദ്ദേഹം പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നുമാണ് കെ.എം ഷാജി അഭിപ്രായപ്പെട്ടത്. ഒപ്പം അത്തരം അഭിപ്രായ വ്യത്യാസങ്ങളെ ലീഗ് മാനിക്കുന്നുവെന്നും ഷാജി കൂട്ടിച്ചേര്‍ത്തു. ദുബായില്‍ കോഴിക്കോട് ജില്ലാ കെഎംസിസി സംഘടിപ്പിച്ച സിഎച്ച് മുഹമ്മദ്‌കോയ സ്മാരക പുരസ്‌കാരദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ:ധനുവച്ചപുരം കോളേജിൽ വിദ്യാര്‍ത്ഥിയെ മർദ്ദിച്ച എബിവിപി പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്

കോഴിക്കോട് നടന്ന മുസ്ലീം ലീഗിന്റെ പലസ്തീന്‍ അനുകൂല റാലിയില്‍ ശശി തരൂര്‍ നടത്തിയ പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് പല മേഖലകളില്‍ നിന്നും വിമര്‍ശനമുണ്ടായി. ഹമാസിനെ ഭീകരവാദികളെന്ന് തരൂര്‍ വിശേഷിപ്പിച്ചതിനെതിരെ ഇടതു നേതാക്കളായ എം സ്വരാജും കെടി ജലീലും രംഗത്തെത്തി. കോഴിക്കോട്ട് നടന്നത് ഇസ്രായേല്‍ അനുകൂല സമ്മേളനമായിരുന്നോ എന്ന് കെടി ജലീല്‍ എംഎല്‍എ ചോദിച്ചു. ഇതേവേദിയില്‍വെച്ച് എംകെ മുനീര്‍ തരൂരിന് മറുപടിയും നല്‍കിയിരുന്നു.

ALSO READ:നെല്ല്‌ സംഭരണത്തിന്‌ 200 കോടി രൂപ അനുവദിച്ച് ധനവകുപ്പ്

പലസ്തിനീകളുടെ ചിലവില്‍ ഒരു ഇസ്രായേല്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തിന് വേദിയൊരുക്കുകയാണ് മുസ്ലിം ലീഗ് ചെയ്തതെന്ന് കെടി ജലീല്‍ പറഞ്ഞു. വിമര്‍ശനങ്ങള്‍ കടുത്തതിന് പിന്നാലെ തിരുവനന്തപുരത്തെ പലസ്തീന്‍ ഐക്യദാര്‍ഡ്യ സംഗമത്തില്‍ നിന്ന് തരൂരിനെ ഒഴിവാക്കിയിരുന്നു. നഗരത്തിലെ മുപ്പത്തിരണ്ട് മുസ്ലീം ജമാഅത്തുകളുടെ കൂട്ടായ്മയായ മഹല്ല് എംപവര്‍മെന്റ് മിഷന്‍ സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ നിന്നാണ് തരൂരിനെ ഒഴിവാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News