സമസ്ത-ലീഗ് തർക്കം വീണ്ടും രൂക്ഷമാവുന്നു. സി ഐ സിയേയും സമസ്ത പണ്ഡിതന്മാരെയും സംബന്ധിച് കെഎം ഷാജി നടത്തിയ പ്രസ്താവനയെ വിമർശിച്ച് രംഗത്ത് വന്ന സമസ്ത നേതാവ് അമ്പലക്കടവ് ഹമീദ് ഫൈസിയേയും നേതാക്കളെയും പരിഹസിച്ച് കെ എം ഷാജി. സമസ്തയിലെ സ്ലീപ്പിങ് സെൽ പ്രതികരിച്ചു തുടങ്ങിയെന്നും ഹമീദ് ഫൈസി എനിക്ക് എതിരെ ആരോപണം ഉന്നയിക്കുന്നത് തട്ടിപ്പ് കേസിൽ നിന്ന് രക്ഷപ്പെടാനെന്നും ഷാജി പറഞ്ഞു.
സി ഐ സി വിഷയത്തെയും ഖാസി സ്ഥാനത്തെയും സംബന്ധിച്ചു സമസ്ത നേതാക്കളും മുസ്ലിം ലീഗ് നേതാക്കളും തമ്മിൽ തുടങ്ങിയ തർക്കമാണ് രൂക്ഷമാവുന്നത്. പരോക്ഷമായി സാദിക്കലി തങ്ങൾക്കെതിരെ ഉമർ ഫൈസി മുക്കം എടവണ്ണപ്പാറയിൽ നടത്തിയ പരാമർശവും ലീഗ് നേതാക്കളുടെ സമീപനത്തിനും പിന്നാലെ തുടങ്ങിയ ലീഗ് സമസ്ത തർക്കം പുതിയ തലങ്ങളിലേക്കാണ് എത്തിയത്.സമസ്തയെ തകർക്കാൻ അംഗങ്ങളായ ചില സ്ലീപ്പിങ് സെല്ലുകൾ പ്രവർത്തിക്കുന്നുവെന്ന കെഎം ഷാജിയുടെ പരാമർശവും മുജാഹിദ് പ്രസ്ഥാനത്തിന് പിന്തുണ നൽകുന്ന ഷാജി സമസ്ത വിഷയങ്ങളിൽ ഇടപെടേണ്ട സമസ്തയുടെ യുവജന വിദ്യാർത്ഥി നേതാക്കളുടെ പ്രസ്താവനയുമാണ് ലീഗ് സമസ്താ തർക്കത്തെ രൂക്ഷമാക്കിയത്.
ഹമീദ് ഫൈസി എനിക്ക് എതിരെ ആരോപണം ഉന്നയിക്കുന്നത് തട്ടിപ്പ് കേസിൽ നിന്ന് രക്ഷപ്പെടാനാണെന്നും സമസ്തയിലെ സ്ലീപ്പിങ് സെൽ പ്രതികരിച്ചു തുടങ്ങിയെന്നുമാണ് കെ എം ഷാജിയുടെ പരിഹാസം.സമസ്തയുടെ മുഖ്യശത്രുക്കളായ മുജാഹിദ് വഹാബി ജമാഅത്ത് ഇസ്ലാമി സഖ്യങ്ങൾ ലീഗിൽ മേൽക്കോയ്മ നേടുകയാണെന്നും അതുവഴി സുന്നി ആദർശത്തെ തകർക്കാൻ ശ്രമിക്കുന്നുവെന്നുമാണ് സമസ്ത നേതാക്കളുടെ വിമർശനം. മുസ്ലിംലീഗിന്റെ സിംഹ ശക്തിയായ സമസ്തയുമായുള്ള തർക്കം രൂക്ഷം ആകുമ്പോഴും സമസ്തയുടെ മുൻനിര നേതാക്കൾ ഇപ്പോഴും മൗനത്തിലാണ്. സ്വാതിക്കലി തങ്ങളുടെ ഖാസി യോഗ്യത സംബന്ധിച്ച ഉമർ ഫൈസി മുക്കത്തിന്റെ പരാമർശത്തെ സംബന്ധിച്ചോ മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷനോ സമസ്ത അധ്യക്ഷനോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഉമർ ഫൈസി മുക്കത്തിനെതിരെ നടപടി വേണമെന്ന് ആവശ്യത്തിൽ നിന്ന് മുസ്ലിം ലീഗും പിന്നോട്ട് പോയിട്ടില്ല
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here