ഏക സിവില്‍ കോഡില്‍ വിചിത്ര വാദവുമായി കെ എം ഷാജി

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുകയെന്ന സംഘപരിവാര്‍ അജണ്ടയെ ന്യായീകരിച്ച് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. ഇപ്പോള്‍ വിഷയം നാട്ടിലാകെ ഉയര്‍ത്തിയത് സിപിഐഎം ആണെന്ന് പറഞ്ഞ ഷാജി, ആര്‍ എസ് എസ് ഗ്രന്ഥങ്ങളിലൊന്നും ഇതു സംബന്ധിച്ച് എഴുതി വച്ചിട്ടില്ലെന്നും പറഞ്ഞു. എറണാകുളം പറവൂരിലായിരുന്നു ലീഗ് നേതാവിന്റെ വിവാദ പ്രസംഗം.

Also Read: പ്രിയ വർഗീസ് ചുമതലയേറ്റു

ഏക സിവില്‍ കോഡ് എന്ന ആശയം ആര്‍ എസ് എസിനെ പഠിപ്പിച്ചത് സി പി ഐ എം ആണെന്ന വിചിത്രനിലപാടാണ് കെ എം ഷാജിയുടേത്. ആര്‍ എസ് എസ് ഗ്രന്ഥങ്ങളിലൊന്നും ഏക സിവില്‍ കോഡിനെക്കറിച്ച് എഴുതി വച്ചിട്ടില്ലെന്നും ഷാജി പറഞ്ഞു.

പുനര്‍ജനി പദ്ധതിയില്‍ അന്വേഷണം നേരിടുന്ന വി ഡി സതീശന് പ്രതിരോധം തീര്‍ക്കാന്‍ യുഡിഎഫ് പറവൂര്‍ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഷാജി.സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടുകള്‍ മണ്ഡലത്തിക്കുന്ന ബ്രോക്കര്‍ ജോലിയല്ല എം എല്‍ എ ക്കെന്ന് വി ഡി സതീശനെ ന്യായീകരിച്ചു കൊണ്ട്
ഷാജി പറഞ്ഞു.

ഏതായാലും ഏക സിവില്‍ കോഡെന്ന സംഘ പരിവാര്‍ അജണ്ടയെ ന്യായീകരിച്ചു കൊണ്ടുള്ള മുസ്ലിം ലീഗ് നേതാവിന്റെ പ്രസംഗം യു ഡി എഫ് അണികളില്‍ പ്രതിഷേധത്തിന് കാരണമായി. രാമക്ഷേത്രം കഴിഞ്ഞാല്‍ പിന്നെ ഏകീകൃത സിവില്‍ കോഡ് എന്നതാണ് ലക്ഷ്യമെന്ന ആര്‍ എസ് എസ് നിലപാട് ബോധപൂര്‍വ്വം മറച്ച് വച്ച് ആര്‍ എസ് എസിനെ ന്യായീകരിക്കാന്‍ ഷാജി ശ്രമിച്ചു എന്നതാണ് ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News