കൊച്ചി മെട്രോയ്ക്ക് ഇന്ന് ആറാം പിറന്നാള്‍

കൊച്ചി മെട്രോയ്ക്ക് ഇന്ന് ആറാം പിറന്നാള്‍. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ടിക്കറ്റ് നിരക്കില്‍ ഇളവും സമ്മാന പദ്ധതികളുമായിട്ടാണ് കെഎംആര്‍എല്‍ യാത്രക്കാരെ സ്വാഗതം ചെയ്യുന്നത്. ഇരുപത് രൂപ നിരക്കില്‍ ഇന്ന് എവിടേക്കും യാത്ര ചെയ്യാം.

Also Read- വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് വരന്‍ സൂര്യാഘാതമേറ്റ് മരിച്ചു

30, 40 ,50, 66 എന്നിങ്ങനെയുള്ള ടിക്കറ്റ് നിരക്കിന് പകരമാണ് യാത്രകാര്‍ക്ക് ആകര്‍ഷകമായ നിരക്ക് സംവിധാനം ആഘോഷ ഭാഗമായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആലുവ, കളമശേരി, പാലാരിവട്ടം, കലൂര്‍, എംജി റോഡ്, കടവന്ത്ര, വൈറ്റില, വടക്കേക്കോട്ട എന്നീ എട്ട് സ്റ്റേഷനുകളില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രദര്‍ശന-വില്‍പ്പന മേളയും സംഘടിപ്പിച്ചിട്ടുണ്ട്.

Also Read- കാട്ടുപൂച്ചയുടെ കടിയില്‍ നിന്ന് പേവിഷബാധ; കൊല്ലം സ്വദേശിക്ക് ദാരുണാന്ത്യം

വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം മെട്രോ ട്രെയിനുകളില്‍ ഒരുക്കിയ ‘ചിരി വര’ പരിപാടി യാത്രക്കാരെ ആകര്‍ഷിച്ചു. യാത്രക്കാരുടെ കാരിക്കേച്ചറുകള്‍ പ്രമുഖ കാര്‍ട്ടൂണിസ്റ്റുകള്‍ വരച്ചു നല്‍കി. തെരഞ്ഞെടുത്തവ പിന്നീട് മെട്രോ ട്രെയിനുകളില്‍ പ്രദര്‍ശിപ്പിക്കും.

2017 ജൂണ്‍ 17നാണ് കൊച്ചി മെട്രോ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. നാല് വര്‍ഷമെടുത്താണ് കൊച്ചി മെട്രോയുടെ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിന് സജ്ജമായത്. രണ്ടാം ഘട്ടം കൂടി പൂര്‍ത്തിയാകുന്നതോടെ കൊച്ചിയുടെ പ്രധാന മേഖലകളെ ബന്ധിപ്പിക്കാനും കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനുമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News