വൈറ്റില മെട്രോ സ്റ്റേഷനിൽ മഹിളാ മാർക്കറ്റ് പ്രദർശന- വിൽപ്പന മേള സംഘടിപ്പിക്കുന്നു

വൈറ്റില മെട്രോ സ്റ്റേഷനിൽ മഹിളാ മാർക്കറ്റ് പ്രദർശന- വിൽപ്പന മേള സംഘടിപ്പിക്കുന്നു. വനിതാ സംരംഭകർക്കും ഭിന്നശേഷിയുള്ളവർക്കും കൈത്താങ്ങാകുക എന്ന ഉദ്ദേശത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്.

ഈ മാസം 25 ,26 തിയ്യതികളിൽ വൈറ്റില മെട്രോ സ്റ്റേഷനിലാണ് രണ്ട് ദിവസം നീണ്ട് നിൽക്കുന്ന മെട്രോ മഹിളാ മാർക്കറ്റ് നടക്കുക. മേളയുടെ ഭാഗമാകാനായി നിരവധി വനിതകൾ ഇതിനകം രജിസ്റ്റർ ചെയ്തുകഴിഞ്ഞു. വസ്ത്രങ്ങൾ, ഭക്ഷ്യവസ്തുക്കൾ, കരകൌശല വസ്തുക്കൾ എന്നിവ വിൽക്കാൻ അവസരമുണ്ട്. ഭിന്നശേഷിക്കാരായ വ്യക്തികൾക്കും അവർ നിർമ്മിക്കുന്ന ഉത്പനങ്ങൾ മെട്രോ സ്റ്റേഷനിൽ ഈ ദിവസങ്ങളിൽ വിൽക്കാം.

ഭീമമായ വാടക തുകകൾ താങ്ങാനാകാതെ വിഷമിക്കുന്ന ചെറുകിട സംരംഭകർക്ക് മെട്രോ മഹിളാ മാർക്കറ്റ് സഹായകരമാകുമെന്നാണ് കെഎംആർഎൽ പ്രതീക്ഷിക്കുന്നത്. വനിതാ സംരംഭകർക്ക് നാളെ (22.2.23) വൈകിട്ട് 6 മണി വരെയാണ് രജിസ്റ്റർ ചെയ്യാൻ അവസരം ലഭിക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News