സിദ്ധാർത്ഥിന്റെ മരണം; കെഎംഎസ്എസ് നടത്താനിരുന്ന സെക്രട്ടറിയേറ്റിലെയും കളക്ടറേറ്റിലെയും സമരങ്ങൾ മാറ്റിവെച്ചു

നെടുമങ്ങാട് സ്വദേശിയും വെറ്ററിനറി കോളേജ് വിദ്യാർത്ഥിയും സമുദായംഗവുമായ സിദ്ധാർത്ഥൻ്റെ മരണത്തിൽ കുടുംബത്തിന് നീതി ലഭിക്കുന്നതിനായി കേരള മൺപാത്ര നിർമ്മാണ സമുദായ സഭ (കെഎംഎസ്എസ്) സംസ്ഥാന കമ്മിറ്റി 13 ന് നടത്താൻ തീരുമാനിച്ച സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും മാറ്റിവെച്ചതായി ജനറൽ സെക്രട്ടറി രാജേഷ് പാലങ്ങാട്ട് അറിയിച്ചു.

Also Read; മോദിയുടെ അവകാശവാദങ്ങൾ പൊള്ളയാണ്, അംബാനിമാർക്കും അദാനിമാർക്കും വേണ്ടിയാണ് ഭരണം: മാത്യു ടി തോമസ്

മുഖ്യമന്ത്രി പിണറായി വിജയൻ കേസന്വേഷണം സിബിഐക്ക് വിട്ടതിനെ തുടർന്നാണ് സമരം മാറ്റിയത്. മൺപാത്ര നിർമ്മാണ സമുദായ ഐക്യ സമരസമിതി 16 ന് വയനാട് കളക്ടറേറ്റിനു മുമ്പിൽ നടത്താൻ തീരുമാനിച്ച ധർണ്ണയും മാറ്റിവെച്ചതായി ചെയർമാൻ ബി സുബാഷ് ബോസ് ആറ്റുകാലും ജനറൽ കൺവീനർമാരായ കെഎം ദാസും വിജയൻ പാടുക്കാടും അറിയിച്ചു.

Also Read; ബിജെപി കേരളത്തിൽ ഒരു മണ്ഡലത്തിലും ജയിക്കില്ലെന്നത് ഗ്യാരന്റിയാണ്, മോദി കേരളത്തിൽ രണ്ടക്കം കടക്കുമെന്നു പറയുന്നത് കോൺഗ്രസുകാരെ കണ്ടിട്ട്: എം വി ഗോവിന്ദൻ മാസ്റ്റർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News