സാമൂഹ്യസുരക്ഷാ പെൻഷൻ തട്ടിപ്പ്: തെറ്റായ രേഖ ചമച്ചത് ഗുരുതരമായ കാര്യം; ആളുകളോട് വിശദീകരണം തേടുമെന്ന് മന്ത്രി കെഎൻ ബാലഗോപാൽ

K N BALAGOPAL

സാമൂഹ്യസുരക്ഷാ പെൻഷൻ അനർഹർ വാങ്ങിയ സംഭവത്തിൽ തെറ്റായ രേഖ ചമച്ചത് ഗുരുതരമായ കാര്യമെന്നും ആളുകളോട് വിശദീകരണം തേടുമെന്നും കെഎൻ ബാലഗോപാൽ. തെറ്റായ രേഖ ചമച്ചത് ഗുരുതരമായ കാര്യം തന്നെയാണ്. ഇതുമായി ബന്ധപ്പെട്ട് ആളുകളോട് വിശദീകരണം തേടണം. നടപടിക്രമങ്ങൾ പാലിക്കണം. തെറ്റായ കാര്യം ചെയ്തവർക്കെതിരെ നടപടി ഉണ്ടാകും.

പേരുകൾ പുറത്തുവിടാത്തതിൽ ജീവനക്കാരുടെ സംഘടനകൾ പ്രതിഷേധിക്കേണ്ട കാര്യമില്ല. തെറ്റായ കാര്യങ്ങൾ ആര് ചെയ്താലും അവരെ അംഗീകരിക്കില്ല എന്ന നിലപാട് അല്ലേ സംഘടനകൾ പറയേണ്ടത്. തെറ്റ് ആര് ചെയ്താലും നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ചെറിയ വിഭാഗം തെറ്റ് ചെയ്യുന്നതിന് സംഘടനകൾ മൊത്തത്തിൽ ആശങ്കപ്പെടേണ്ട കാര്യം എന്തെന്നും മന്ത്രി ചോദിച്ചു.

Also Read: സാമൂഹ്യസുരക്ഷാ പെൻഷൻ തട്ടിപ്പ്: ധനവകുപ്പ്‌ കടുത്ത നടപടികളിലേക്ക്‌; വിജിലൻസ്‌ അന്വേഷണത്തിന്‌ നിർദേശിച്ച് ധനമന്ത്രി

കോട്ടക്കൽ നഗരസഭയ്ക്ക് കീ‍ഴിലെ ഏഴാം വാർഡിൽ മാത്രം പെൻഷൻ വാങ്ങുന്ന 42 ഗുണഭോക്താക്കളിൽ 38 പേരും അനർഹരെന്ന്‌ കണ്ടെത്തിയിരുന്നു. തട്ടിപ്പിന്‌ കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ്‌ അന്വേഷണത്തിന്‌ ധനമന്ത്രി കെഎൻ ബാലഗോപാൽ നിർദേശം നൽകിരുന്നു.

ഒരു വാർഡിൽ ഇത്തരത്തിൽ കൂട്ടത്തോടെ അനർഹർ പെൻഷൻ പട്ടികയിൽ ഉൾപ്പെട്ടതിനു പിന്നിൽ അഴിമതിയും ഗുഢാലോചനയും ഉണ്ടായിട്ടുണ്ടാകാമെന്നാണ്‌ ധനവകുപ്പ്‌ പരിശോധനാ വിഭാഗം റിപ്പോർട്ട്‌ ചെയ്‌തത്‌. ഈ സാഹചര്യത്തിലാണ് ക്രമക്കേടുകളിൽ ധനവകുപ്പ്‌ കൂടുതൽ കടുത്ത നടപടികളിലേക്ക്‌ കടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News