കേരളത്തിലെ ജനങ്ങളെ അഭിനന്ദിച്ച് ധനമന്ത്രി

സംസ്ഥാനത്ത് ട്രഷറി പ്രവർത്തനവും എല്ലാ സാമ്പത്തിക പ്രവർത്തനങ്ങളും മികച്ച രീതിയിൽ നടപ്പാക്കാനായി എന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. കേന്ദ്രത്തിൻറെ വെട്ടിച്ചുരുക്കലിനിടെയും ശമ്പളം അടക്കം മുടക്കമില്ലാതെ നൽകാൻ കഴിഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിസന്ധി ഉണ്ടാകുമെന്ന് എല്ലാവരും കരുതി. എന്നാൽ നികുതി വർധനയിലൂടെ വരുമാനം വർദ്ധിപ്പിക്കാനും സാധിച്ചു എന്നും മന്ത്രി ബാലഗോപാൽ പറഞ്ഞു. അതിന് കേരളത്തിലെ ജനങ്ങളെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ടുണ്ടായ ആശങ്കകളെ സന്തോഷത്തോടെ മറികടക്കാൻ സാധിച്ചു. ഓൺലൈൻ സംവിധാനങ്ങൾ ട്രഷറിയിലെ തിരക്ക് കുറച്ചു. അടുത്ത വർഷം 12,000 കോടിയിലധികം കേന്ദ്ര വിഹിതം കുറയും. അതു കൂടി കണക്കിലെടുത്ത് വേണം സംസ്ഥാനത്തിന് മുന്നോട്ട് പോകേണ്ടതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിലെ പ്രതിപക്ഷത്തിന്റെ സമരത്തിൽ ഗ്യാസ് വില കൂടി ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി ബാലഗോപാൽ പരിഹസിച്ചു. സെസ് ഏർപ്പെടുത്തൽ വഴി ലഭിക്കുന്ന പണം സാമൂഹ്യസുരക്ഷയ്ക്കാണ് ഉപയോഗിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News