സിപിഐഎം 24-ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള കൊല്ലം ജില്ലാ സമ്മേളനത്തിന് സംഘാടകസമിതിയായി. സംഘാടകസമിതി രൂപീകരണയോഗം സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം കെ എൻ ബാലഗോപാൽ ഉദ്‌ഘാടനം ചെയ്‌തു.
ALSO READ; ബലാത്സംഗക്കേസിൽ യൂട്യൂബർ അറസ്റ്റിൽ
ഡിസംബർ 10മുതൽ 12വരെ കൊട്ടിയം ധവളക്കുഴി എൻ എസ് പഠനഗവേഷണകേന്ദ്രത്തിലെ കോടിയേരി ബാലകൃഷ്‌ണൻ നഗറിലാണ് സമ്മേളനം. ധവളക്കുഴി എൻ എസ് പഠനഗവേഷണകേന്ദ്രത്തിൽ ചേർന്ന യോഗത്തിൽ സിപിഐ എം സംസ്ഥാനകമ്മിറ്റിഅംഗം കെ രാജഗോപാൽ അധ്യക്ഷനായി.സംസ്ഥാന ഗവൺമെന്റുകളെ കേന്ദ്ര സർക്കാർ അവരുടെ ഡിപ്പാർട്ട് മെന്റുകൾ ആക്കുന്നുവെന്ന് സംഘാടക സമിതിയോഗം ഉത്ഘാടനം ചെയ്ത് സിപിഐ എം കേന്ദ്രകമ്മിറ്റിഅംഗം കെ എൻ ബാലഗാപാൽ പറഞ്ഞു.
കൊട്ടിയം ഏരിയ സെക്രട്ടറി എൻ സന്തോഷ്,ജില്ലാ സെക്രട്ടറി എസ് സുദേവൻ, സംസ്ഥാനകമ്മിറ്റിഅംഗം ജെ മേഴ്‌സിക്കുട്ടിഅമ്മ എന്നിവർ സംസാരിച്ചു.സംസ്ഥാനകമ്മിറ്റിഅംഗങ്ങളായ പി രാജേന്ദ്രൻ, സൂസൻകോടി, എം എച്ച് ഷാരിയർ, എം നൗഷാദ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ എന്നിവർ പങ്കെടുത്തു.ജില്ലയിലെ 18 ഏരിയകളിൽനിന്ന് തെരഞ്ഞെടുക്കുന്ന 420 പ്രതിനിധികളെക്കൂടാതെ കേന്ദ്രകമ്മിറ്റിഅംഗങ്ങൾ, സംസ്ഥാന സെക്രട്ടറിയറ്റ്അംഗങ്ങൾ ഉൾപ്പെടെ 475പേർ ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കും. ജില്ലാ സമ്മേളനത്തിനു മുന്നോടിയായി അനുബന്ധ സെമിനാര്‍ ഉൾപ്പെടെ നടക്കും.2025 മാർച്ചിൽ സിപിഐ എം സംസ്ഥാനസമ്മേളനം ഇത്തവണ കൊല്ലത്ത് നടക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here