കോപ്പറേറ്റീവ് ഫെഡറലിസമാണ് കേരളം എന്നും മുന്നോട്ടുവെക്കുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കടമെടുപ്പ് വിഷയത്തില്‍ സുപ്രീംകോടതിയുടെ ഈ വിധി ശുഭകരമായ ഒരു കാര്യമാണ്. സംസ്ഥാനത്തിന് കോടതിയില്‍ പോകാന്‍ അവകാശമുണ്ട് എന്നത് കോടതി തന്നെ അംഗീകരിച്ചുവെന്നും മന്ത്രി പറഞ്ഞു.
Also Read : കൊച്ചി മെട്രോയുടെ ആദ്യ ഘട്ടം സമ്പൂര്‍ണം; തൃപ്പൂണിത്തുറയും വികസന പാതയിലേക്ക് കുതിക്കുകയാണെന്ന് മുഖ്യമന്ത്രി
വിവാദമോ തര്‍ക്കങ്ങളും ഒന്നും സംസ്ഥാനത്തിനില്ല. കോടതി പറഞ്ഞ രീതിയില്‍ തന്നെ കാര്യങ്ങള്‍ മുന്നോട്ടു പോകട്ടെയെന്നും കോടതിയിലിരിക്കുന്ന വിഷയമായതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം കിട്ടേണ്ട തുകയാണ് ഇപ്പോള്‍ ലഭിക്കുന്നത്.
സംസ്ഥാനത്ത് ശമ്പളവും പെന്‍ഷനും മുടങ്ങുന്ന പ്രശ്‌നമില്ല. പെന്‍ഷനും ശമ്പളത്തിനും നിയന്ത്രണമില്ല. ഇപ്പോള്‍ ഭൂരിഭാഗം പേര്‍ക്കും ശമ്പളവും പെന്‍ഷനും ലഭിച്ചു കാണുമെന്നും മന്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here