അത് വസ്തുതാപരമായ കണക്കല്ല, ബാലിശമായ ന്യായം; കേന്ദ്ര ധനമന്ത്രിക്ക് മറുപടിയുമായി മന്ത്രി കെ എന്‍ ബാലഗോപാല്‍

കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന് മറുപടിയുമായി സംസ്ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. വസ്തുതാപരമായ കണക്കല്ല മന്ത്രി പറഞ്ഞതെന്നും വെറും ബാലിശമായ ന്യായമാണെന്നും മന്ത്രി പറഞ്ഞു. വര്‍ഷം വച്ച് നല്‍കിയ തുക മോണിറ്റര്‍ ചെയ്യാന്‍ പാടില്ല. ജിഎസ്ടി വരുന്നതിന് മുന്‍പ് കേരളത്തിന്റെ നികുതി വിഹിതം മൂന്നു മടങ്ങ് വര്‍ദ്ധിച്ചു. 2.8 ശതമാനമാണ് അവര്‍ പറഞ്ഞതില്‍ ഉള്ളത്. ഡിവിസിബിള്‍ പൂളില്‍ നിന്നുള്ള കുറവ് വലുതാണ്. നികുതി ഘടനയിലെ മാറ്റം ലക്ഷങ്ങള്‍ കേന്ദ്രത്തിന് ലഭിക്കാനിടയാക്കി. കേന്ദ്ര ധനമന്ത്രി പറഞ്ഞത് ശരിയായ കണക്കല്ലെന്നും അദ്ദേഹം പറഞ്ഞു. തോതിലുള്ള വെട്ടിക്കുറവാണ് കേന്ദ്രം വരുത്തിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ALSO READ: വിജയമായി നിക്ഷേപ സമാഹരണ യജ്ഞം; ലഭിച്ചത് 15000 കോടിയുടെ നിക്ഷേപം: മന്ത്രി വി എൻ വാസവൻ

കേരളത്തിന് നികുതി വിഹിതം കൈമാറുന്ന കാര്യത്തില്‍ ഒരു കുറവും വരുത്തിയിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞിരുന്നു. 2014 മുതല്‍ 2023 ഡിസംബര്‍ 22 വരെ ഒന്നരലക്ഷം കോടിരൂപ നികുതി വിഹിതം കൈമാറിയെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ വിശദീകരണം.

ALSO READ: ചായയുണ്ടാക്കുമ്പോള്‍ തേയില ഇനി ഇങ്ങനെ ഇട്ടുനോക്കൂ; ചായയ്ക്ക് ലഭിക്കും അപാര രുചി

അതേസമയം ബജറ്റ് പ്രഖ്യാപനത്തിലെ വിദേശ സര്‍വകലാശാല വിഷയത്തില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ടെന്ന് ധനമന്ത്രി പറഞ്ഞു.സിപിഐ മന്ത്രിമാര്‍ക്ക് അതൃപ്തി എന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനമാണ്. പ്രതിപക്ഷ നേതാവിന്റെ വാദം കര്‍ണാടകയ്ക്ക് ലഭിക്കാനുള്ളത് ന്യായവും കേരളത്തിന്റെത് ന്യായമല്ല എന്നതുമാണ് മന്ത്രി പറഞ്ഞു. ബിജെപി വിരുന്നില്‍ പ്രേമചന്ദ്രന്‍ എംപി പങ്കെടുത്ത സംഭവത്തില്‍ വളരെ കുറച്ച് ആളുകളെ വിളിച്ചതില്‍ പങ്കെടുത്തത് അത്ര അടുപ്പം ഉള്ളത് കൊണ്ടാകുമല്ലോ എന്ന് അദ്ദേഹം പ്രതികരിച്ചു. കേരളത്തിലെ 18 എം.പിമാരും സംസ്ഥാനത്തിന് വേണ്ടി ഒരു ചെറുവിരല്‍ അനക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News