‘ടൂറിസം മേഖലയിൽ 500 കോടിയുടെ വികസന പദ്ധതി’; ഇന്ത്യയിലെ മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആകാൻ കേരളത്തിന് സാധിക്കും

ടൂറിസം മേഖലയിൽ 500 കോടിയുടെ വികസന പദ്ധതിയെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. സ്വകാര്യ പങ്കാളിത്തത്തോടെ പ്രാദേശിക ടൂറിസം വികസന പദ്ധതികൾ കൊണ്ട് വരുമെന്നും മന്ത്രി പറഞ്ഞു. വർക്കല, കൊല്ലം, മൺറോതുരുത്ത്, ആലപ്പുഴ, മൂന്നാർ, ഫോർട്ട് കൊച്ചി, പൊന്നാനി, ബേപ്പൂർ, കോഴിക്കോട്, കണ്ണൂർ, ബേക്കൽ തുടങ്ങിയ സ്ഥലങ്ങളിലെ വികസനത്തിനായി 500 കോടിയുടെ വികസനം അനുവദിക്കും.

ALSO READ: വിഴിഞ്ഞം തുറമുഖം മെയ് മാസത്തില്‍ തുറക്കും; സ്‌പെഷ്യല്‍ ഹബ്ബാക്കും

ഇന്ത്യയിലെ മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആകാൻ കേരളത്തിന് സാധിക്കുമെന്ന് മന്ത്രി പറഞ്ഞു . കൊവിഡിന് ശേഷം വിനോദ സഞ്ചാര മേഖലയിൽ ഉണ്ടാകുന്നത് വൻ മാറ്റമാണെന്നും മന്ത്രി പറഞ്ഞു. 25 പുതിയ സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുമതി നൽകുമെന്നും സ്റ്റാർട്ടപ്പ് മിഷൻ ഉണ്ടാക്കുന്നത് മികച്ച നേട്ടമാണെന്നും മന്ത്രി വ്യക്‌തമാക്കി. വർക്ക് ഫ്രം ഹോം ലീസ് സെന്ററുകൾ വ്യാപകമാക്കുമെന്നും സംസ്ഥാന വ്യാപകമായി ലീസ് സെന്റർ തുടങ്ങൻ 10 കോടി അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.

ALSO READ: കേന്ദ്രം അവഗണന തുടര്‍ന്നാല്‍ പ്ലാന്‍ ബി; വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട്: ധനമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News