പൊതു ആവശ്യ ഫണ്ടിൽ രണ്ടു ഗഡു കൂടി നൽകി; തദ്ദേശ സ്ഥാപനങ്ങൾക്ക്‌ 421 കോടി രൂപകൂടി അനുവദിച്ചതായി മന്ത്രി കെ എൻ ബാലഗോപാൽ

KN Balagopal

തദ്ദേശ സ്ഥാപനങ്ങൾക്ക്‌ 421 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഈ സാമ്പത്തിക വർഷത്തിലെ പൊതു ആവശ്യ ഫണ്ടിൽ (ജനറൽ പർപ്പസ്‌ ഫണ്ട്‌) രണ്ടു ഗഡു കൂടി അനുവദിച്ചു. ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി ജൂൺ, ജൂലൈ മാസങ്ങളിലെ ഗഡുക്കളായി 421 കോടി രൂപയാണ്‌ അനുവദിച്ചത്‌. ഗ്രാമ പഞ്ചായത്തുകൾക്ക്‌ 299 കോടി കോടി രൂപ ലഭിക്കും.

Also Read: ‘ലോകത്തിലെ വൻകിട തുറമുഖമായി വിഴിഞ്ഞം ഉയരുകയാണ്’; വിഴിഞ്ഞത്തെത്തിയ മദർഷിപ്പിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

ബ്ലോക്ക്‌ പഞ്ചായത്തുകൾക്ക്‌ 20 കോടിയും, ജില്ലാ പഞ്ചായത്തുകൾക്ക്‌ 14 കോടിയും, മുൻസിപ്പാലിറ്റികൾക്ക്‌ 52 കോടിയും, കോർപറേഷനുകൾക്ക്‌ 36 കോടി രൂപയുമാണ്‌ ലഭിക്കുക. കഴിഞ്ഞ മേയിൽ 211 കോടി അനുവദിച്ചിരുന്നു. തദ്ദേശ സ്ഥാപനങ്ങൾക്ക്‌ ഈ സാമ്പത്തിക വർഷം ഇതുവരെ 3718 കോടി രൂപ നൽകി. വരുമാനം കുറവായ 51 ഗ്രാമപഞ്ചായത്തുകൾക്കും മുൻസിപ്പാലിറ്റുകൾക്കുമായി അനുവദിച്ച 15 കോടി രൂപ ഗ്യാപ്‌ ഫണ്ടും ഇതിൽ ഉൾപ്പെടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: ടി വി ഇബ്രാഹിം സഭയിൽ പറഞ്ഞത് സത്യമല്ല; ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരിക്കെ ചെയ്ത കാര്യങ്ങൾ പങ്കുവെച്ച് കെ ടി ജലീൽ എം എൽ എ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News