സംസ്ഥാനത്താർക്കും പെൻഷനും ശമ്പളവും മുടങ്ങില്ലെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. ഒന്നാം തിയതി തന്നെ അക്കൗണ്ടിലെത്തിച്ചു, സാങ്കേതിക കാരണങ്ങൾ കൊണ്ടാണ് ഇത് പിൻവലിക്കാൻ കഴിയാത്തതെന്നും മന്ത്രി അറിയിച്ചു. ഈ മാസം കിട്ടേണ്ട 13600 കോടി കേന്ദ്രം തന്നിട്ടില്ല. കേസിന് പോയത് കൊണ്ടാണ് പണം തരാത്തത്. ഇത് കാര്യമായി സാമ്പത്തിക സ്ഥിതിയെ ബാധിച്ചിട്ടുണ്ട്.
ശമ്പളവും പെൻഷനും മുടങ്ങില്ലെന്ന് ഈ സർക്കാർ ഉറപ്പുനൽകുമെന്നും അദ്ദേഹം പറഞ്ഞു. നികുതിവിഹിതമായി 28 സംസ്ഥാനങ്ങൾക്കായി 1,42,122 കോടി രൂപയാണ് അനുവദിച്ചത്. ഏറ്റവും ഉയർന്ന നികുതിവിഹിതം ലഭിച്ചത് ഉത്തർപ്രദേശിനാണ്. 25,495 കോടിയാണ് ഉത്തർപ്രദേശിന് അനുവദിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here