‘ജനങ്ങൾക്ക് ഇഷ്ടപ്പെടുന്ന, കേരളത്തെ മുന്നോട്ടുകൊണ്ടുപോകുന്ന ബജറ്റ് ആകും ഇത്തവണത്തേത്’: മന്ത്രി കെ എൻ ബാലഗോപാൽ

ജനങ്ങൾക്ക് ഇഷ്ട്ടപ്പെടുന്ന, കേരളത്തെ മുന്നോട്ടു കൊണ്ടുപോകുന്ന ബജറ്റ് ആകും ഇത്തവണത്തേതെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. സർക്കാരിന് വലിയ പരിമിതികളുണ്ട്. വരുമാന വർദ്ധനവാണ് ഇത്തവണ ബജറ്റ് ലക്ഷ്യമിടുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി. ജനങ്ങൾക്ക് വേണ്ടി എല്ലാം ചെയ്യുമെന്ന വിശ്വാസം സർക്കാരിൽ ജനങ്ങൾക്കുണ്ട്. അതുകൊണ്ടു തന്നെ ജനങ്ങൾക്ക് ഇഷ്ടപ്പെട്ട, കേരളത്തെ മുന്നോട്ടുകൊണ്ടുപോകുന്ന ബജറ്റാകും ഇത്തവണതേത്.

Also Read: മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തിൽ ഗോഡ്സെ അഭിമാനമെന്ന് ഫേസ്ബുക്കിൽ കമന്റിട്ട സംഭവം; അധ്യാപകയെ പുറത്താക്കണമെന്ന് ഡിവൈഎഫ്ഐ

സർക്കാരിന് വലിയ പരിമിതിയുണ്ട്. അതിനുള്ളിൽ നിന്നു കൊണ്ട് പ്രവർത്തിക്കും. സംസ്ഥാനത്തിന്റെ വരുമാനം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള നടപടി ഉണ്ടാകും. ജനങ്ങൾക്ക് വലിയ ബാധ്യത ഉണ്ടാകാത്ത തരത്തിലുള്ള നികുതി വർദ്ധനവ് ഉണ്ടാകും. ശ്വാസം മുട്ടിക്കുന്ന നടപടിയാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഞങ്ങൾ കേരളത്തിനും രാജ്യത്തിനും വേണ്ടിയാണ് സംസാരിച്ചു കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Also Read: തണ്ണീർ കൊമ്പൻ ചരിഞ്ഞത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

കർണാടകം കേന്ദ്രത്തിനെതിരെ സമരം ചെയ്യുമ്പോൾ കേരളത്തിലെ കോൺഗ്രസിന്റെ നിലപാട് അറിയാൻ താത്പര്യമുണ്ടെന്നും മന്ത്രി പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News