കുഴൽനാടന്റേത് നനഞ്ഞ പടക്കം, തലയ്ക്ക് വെളിവുള്ള ആരും ഇങ്ങനെ ആവശ്യപ്പെടില്ല: കുറിപ്പ് പങ്കുവെച്ച് സാമ്പത്തിക ശാസ്ത്ര വിദഗ്ധൻ

മാത്യു കുഴല്നാടന്റെ അപ്രസക്ത ആരോപണങ്ങൾക്ക് മറുപടിയുമായി സാമ്പത്തിക ശാസ്ത്ര വിദഗ്‌ധൻ കെ എൻ ഗംഗാധരൻ. ടി വീണ അടച്ച നികുതി സംബന്ധിച്ച് കുഴൽനാടൻ ഉന്നയിച്ച അനാവശ്യ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് കെ എൻ ഗംഗാധരൻ നൽകിയത്. ഐ ജി എസ് ടി എത്ര അടച്ചു എന്ന കുഴൽനാടന്റെ ചോദ്യം അനാവശ്യമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അടച്ചു എന്നാൽ 18 ശതമാനം എന്നാണ് അർത്ഥമെന്ന് ഒരു വക്കീലായ കുഴൽ നാടൻ അറിയണമെന്നും, 18 ശതമാനം അടക്കേണ്ടിടത്ത് 10 ശതമാനം അടച്ചാൽ വകുപ്പ് സ്വീകരിക്കുകയില്ല എന്ന് ആർക്കാണ് അറിയാത്തതെന്നും കെ എൻ ഗംഗാധരൻ പങ്കുവെച്ച ഫേസ്ബുക് കുറിപ്പിൽ വ്യക്തമാക്കി.

ALSO READ: ‘ഞാൻ കമ്മ്യൂണിസ്റ്റ്’, അവിടെ ഉയർന്ന ജാതി താഴ്ന്ന ജാതി എന്നൊന്നുമില്ല, പണക്കാരൻ, പാവപ്പെട്ടവൻ എന്ന വേർതിരിവില്ല: സത്യരാജ്

കെ എൻ ഗംഗാധരന്റെ ഫേസ്ബുക് കുറിപ്പ്

l G ST എത്ര അടച്ചു എന്ന ചോദ്യം അനാവശ്യമാണ്. അടച്ചു എന്നാൽ 18 ശതമാനം എന്നാണ് അർത്ഥം എന്ന് ഒരു വക്കീലായ കുഴൽ നാടൻ അറിയണം. 18 ശതമാനം അടക്കേണ്ടിടത്ത് 10 ശതമാനം അടച്ചാൽ വകുപ്പ് സ്വീകരിക്കുകയില്ല എന്ന് ആർക്കാണ് അറിയാത്തത് ? I GST അടച്ചു എന്നു ധനകാര്യവകുപ്പ് വെളിപ്പെടുത്തിയതിനാൽ ധനകാര്യമന്ത്രി രാജി വെക്കണമെന്നാണു പുതിയ ആവശ്യം. തലക്കു വെളിവുള്ള ആരും ഇ ങ്ങനെ ആവശ്യപ്പെടില്ല. എന്തു സേവനമാണ് നൽകിയതു എന്ന ചോദ്യം അപ്രസക്തമാണ്. സേവനം ആവശ്യപ്പെടുന്നയാളും നൽകുന്നയാളും തമ്മിലെ കരാറാണത്. കരാറിന്റെ കാലാവധിക്കകം സേവനം ആവശ്യപെട്ടില്ലെങ്കിലും കരാർ തുക നൽകണം. നികുതി അടച്ചിട്ടില്ല എന്ന മറുപടി പുറത്തു വരുമെന്നും അത് ആഘോഷമാക്കാമെന്നും കരുതി പടക്കം വാങ്ങി വച്ചിരുന്നതാണ് കുഴൽ നാടൻ .അതു നനഞ്ഞ പടക്കമായി പ്പോയല്ലൊ കുഴൽ നാടാ..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News