ക്നാനായ യാക്കോബായ സ്വതന്ത്രമായി നിന്ന് പ്രവർത്തിക്കാൻ തീരുമാനം. സഭ ബിഷപ്പ് കുര്യാക്കോസ് മാർ സേവറിയോസിനെതിരെ നടപടി സ്വീകരിക്കാൻ അന്ത്യോഖ്യാ പാത്രിയാർക്കീസിന് അവകാശമില്ലെന്നും അസോസിയേഷൻ. എന്നാൽ അസോസിയേഷൻ തീരുമാനങ്ങൾ നിയമപരമായി നിലനിൽക്കില്ലെന്ന് എതിർ വിഭാഗത്തിൻ്റെ നിലപാട്. പാത്രിയാർക്കീസ് ബാവയുടെ സസ്പെൻഷൻ അംഗീകരിക്കിക്കേണ്ടന്നാണ് അസോസിയേഷൻ യോഗത്തിൻ്റെ തീരുമാനം.
Also Read: ട്രെയിൻ യാത്രക്കാർക്ക് എട്ടിന്റെ പണി; ആറ് ട്രെയിനുകൾ കൂടെ ഓട്ടം നിർത്തുന്നു
സഭ അധ്യക്ഷന് റിട്ടയർമെന്റ് ഇല്ല.സഹായ മെത്രാന്മാർക്ക് 75 വയസ്സിൽ വിരമിക്കും. പാത്രീയാർക്കീസിനെ പിന്തുണക്കുന്ന സഹായ മെത്രാന്മാരെ ഔദ്യോഗിക പരിപാടികളിൽ ക്ഷണിക്കില്ല . മെത്രാപ്പോലീത്തയുടെ അനുവാദമില്ലാതെ സഹായമെത്രാന്മാർക്ക് കൽപ്പന ഇറക്കാൻ ആകില്ല. യോഗം ചേരുന്നതിനും തീരുമാനമെടുക്കുന്നതിനും കോടതി വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്നും ക്നാനായ അസോസിയേഷൻ നേതൃത്വം വ്യക്തമാക്കി. അസോസിയേഷൻ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ മാറ്റി.
Also Read: ഗാസയിലെ ജബാലിയ അഭയാര്‍ത്ഥിക്യാമ്പ് നിലംപരിശാക്കി ഇസ്രേയേല്‍; റാഫയില്‍ വ്യോമാക്രമണം
അന്ത്യോഖ്യ ഭദ്രാസനവും ഇടവകയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് തീരുമാനമെടുക്കാൻ അസോസിയേഷന് അധികാരമില്ലെനന്നുമാണ് പാത്രിയാക്കീസിനെ അനുകൂലിക്കുന്ന വിഭാഗത്തിൻ്റെ നിലപാട്. സേവറിയോസിനെതിരായ പാർത്രിയാർക്കിൻ്റെ നടപടി കോട്ടയം മുൻസിഫ് കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ എതിർ വിഭാഗം ഹൈക്കോതിയെ സമീപിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here