മുട്ടുവേദനയും തേയ്മാനവുമാണോ പ്രശ്നം; ഈ ഭക്ഷണങ്ങൾ കഴിക്കൂ; മാറ്റം അനുഭവിച്ചറിയൂ

മുട്ടുവേദന പലരുടെയും വലിയൊരു പ്രശ്നമാണ്. മുട്ടുവേദന വരാൻ പലകാരണങ്ങളും ഉണ്ട്. എല്ലുകൾക്ക് ബലം ഇല്ലാത്ത അല്ലെങ്കിൽ കുറവായ സാഹചര്യത്തിൽ മുട്ടുവേദന, സന്ധിവേദന, വീക്കം തുടങ്ങിയവ ഉണ്ടാകാം.

അതുകൊണ്ട് തന്നെ പ്രധാനമായി ശ്രദ്ധിക്കേണ്ടത് എല്ലുകളുടെ ആരോഗ്യമാണ്. മുട്ട് തേയ്മാനം തടയാൻ ചില ഭക്ഷണങ്ങൾക്ക് സഹായിക്കാൻ കഴിയും. അത്തരത്തിൽ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ പരിചയപ്പെടാം…

മുഴുധാന്യങ്ങൾ വളരെ ഉപകാരപ്രദമാണ്. ഓട്സ്, ബാര്‍ലി തുടങ്ങിയ മുഴുധാന്യങ്ങളിൽ ഫൈബറും വിറ്റാമിനുകളും ധാതുക്കളും മറ്റ് പോഷകങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്. മുട്ട് തേയ്മാനവും സന്ധിവാതവും തടയാന്‍ മുഴുധാന്യങ്ങൾ സഹായകമാണ്.

ALSO READ: അരിയും ഉഴുന്നും ഒന്നും വേണ്ട ! അരിപ്പൊടിയുണ്ടെങ്കില്‍ 5 മിനുട്ടിനകം ദോശ റെഡി

പാലും പാലുല്‍പ്പന്നങ്ങളുമാണ് അടുത്തതായി പട്ടികയില്‍ ഉള്‍പ്പെടുന്നത്. എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ കാത്സ്യം പാലിലും പാലുൽപ്പന്നങ്ങളിലും അടങ്ങിയിട്ടുണ്ട്. പാലും തൈരും ബട്ടറും ചീസും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്ന അടുത്തത് ഓറഞ്ച് ജ്യൂസ് ആണ്. ഓസ്റ്റിയോ ആർത്രൈറ്റിസും മുട്ടുവേദനയും സന്ധിവേദനയുമൊക്കെ തടയാന്‍ സഹായിക്കുന്ന വിറ്റാമിന്‍ സിയും മറ്റും അടങ്ങിയ ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് വളരെ നല്ലതാണ്.

പൈനാപ്പിളാണ് അടുത്തത്. ബ്രോമെലെയ്ന്‍ ഇന്‍ഫ്ലമേഷന്‍ കുറയ്ക്കാൻ സഹായിക്കുന്ന എൻസൈം പൈനാപ്പിളില്‍ അടങ്ങിയിട്ടുണ്ട്.

ALSO READ: ‘എന്തൊരു ചൂടാണിത്..!’; വേനലിങ്ങെത്തുമ്പോൾ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

വാഴപ്പഴം കഴിക്കുന്നതും നല്ലത്. ബോൺഡെൻസിറ്റി കൂട്ടാന്‍ സഹായിക്കുന്ന മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവ വാഴപ്പഴത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയ ബ്ലൂബെറി കഴിക്കുന്നത് എല്ലുകള്‍ക്ക് വളരെ നല്ലതാണ്.

മുട്ടയാണ് അടുത്തത്. എല്ലുകളുടെ ആരോഗ്യത്തിന് സഹായകമായ പ്രോട്ടീനുകള്‍ ധാരാളം അടങ്ങിയ മുട്ട കഴിക്കുന്നതും വളരെ നല്ലതാണ്.

ALSO READ: നിങ്ങള്‍ക്ക് തടി കുറയ്ക്കണോ..? എങ്കില്‍ ഇതൊന്ന് പരീക്ഷിച്ച് നോക്കൂ…

ഡയറ്റിൽ ഉൾപ്പെടുത്താവുന്ന ഭക്ഷണങ്ങളുടെ പട്ടികയിൽ മത്സ്യം ആണ് അടുത്തത്. എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും മുട്ടിന് തേയ്മാനം ഉണ്ടാകാനുള്ള സാധ്യതയെ കുറയ്ക്കുകയും ചെയ്യുന്ന ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ പോലെയുള്ള മത്സ്യങ്ങള്‍ കഴിക്കുന്നത് വളരെ നല്ലതാണ്.

അവസാനത്തേത് നട്സും സീഡുകളുമാണ്. മഗ്നീഷ്യം അടങ്ങിയത് കൊണ്ട് തന്നെ അസ്ഥികളുടെ സാന്ദ്രത നിലനിര്‍ത്താന്‍ സഹായകമാണ്. ഓസ്റ്റിയോപൊറോസിസിന്റെ സാധ്യത കുറയ്ക്കാന്‍ ഇവ സഹായിക്കും. ബദാം, വാള്‍നട്സ്, മത്തങ്ങ വിത്തുകൾ, സൂര്യകാന്തി വിത്തുകൾ തുടങ്ങിയ നട്സുകളും സീഡുകളും ഡയറ്റില്‍ ഉള്‍പ്പെടുത്താം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News