അമേരിക്കയില്‍ തലയില്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു

യുഎസിലെ ഫിറ്റ്‌നെസ് സെന്‍ററിലുണ്ടായ കത്തി ആക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു. 24 കാരനായ വരുൺ രാജ് ആണ് മരിച്ചത്. ഒക്ടോബർ 29 ന് ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നതിനിടെ നടന്ന ആക്രമണത്തില്‍ പ്രതി വരുണിനെ തലയിൽ കുത്തി വീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം.

യുഎസ് സ്റ്റേറ്റ് ഓഫ് ഇന്ത്യാനയിലാണ് സംഭവം. വാൽപാറൈസോ സർവകലാശാലയിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ട വരുൺ രാജ്. തെലങ്കാനയിലെ ഖമ്മം സ്വദേശിയാണ്. ഒക്ടോബർ 29 ന് പബ്ലിക് ജിമ്മിൽ വെച്ച് പ്രതി ജോർദാൻ ആന്ദ്രേഡ് (24) വരുണിനെ ആക്രമിക്കുകയായിരുന്നു.

ALSO READ: ദില്ലിയില്‍ കൃത്രിമമ‍ഴ പെയ്യിച്ചേക്കും; ഭരണകൂടം ഐഐടി സംഘവുമായി ചര്‍ച്ച നടത്തും

പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ആക്രമണത്തിന്‍റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

ALSO READ: എൻ ഭാസുരാംഗനെ സിപിഐയിൽ നിന്നും പുറത്താക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News