ഇന്ത്യയില്‍ ഫാറ്റി ലിവര്‍ കേസുകള്‍ വളരെയധികം വര്‍ധിക്കുന്നതതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ജീവിതശൈലിയിലെ മാറ്റങ്ങള്‍, ഭക്ഷണശീലങ്ങള്‍, ജനിതകപരമായ ഘടകങ്ങള്‍ എന്നിവയെല്ലാം ഫാറ്റി ലിവര്‍ വര്‍ധിക്കുന്നതിനുള്ള കാരണമാണ്. കരളിൽ അധിക കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയെയാണ് ഫാറ്റി ലിവർ ഡിസീസ് ( FLD ) എന്ന് പറയുന്നത്. ഹെപ്പാറ്റിക് സ്റ്റീറ്റോസിസ് , സ്റ്റീറ്റോട്ടിക് ലിവർ ഡിസീസ് എന്നും ഈ രോഗത്തിന് പേരുണ്ട്. പലപ്പോഴും രോഗലക്ഷണങ്ങൾ ഈ രോഗത്തിനുണ്ടാകില്ല.
ഫാറ്റി ലിവര്‍ കേസുകള്‍ വര്‍ധിച്ചുവരുന്നതിന്റെ കാരണങ്ങളിൽ ഒന്ന് എന്ന് പറയാവുന്നത്. ആഹാരക്രമത്തിലെ മാറ്റങ്ങളും സംസ്‌കരിച്ച ഭക്ഷണങ്ങളുടെ ഉപയോഗവും അനാരോഗ്യകരമായ ശീലങ്ങളുമാണ്. ഭക്ഷണക്രമത്തില്‍ ശുദ്ധീകരിച്ച പഞ്ചസാര, അനാരോഗ്യകരമായ കൊഴുപ്പുകള്‍, സംസ്‌കരിച്ച ഭക്ഷണങ്ങള്‍ എന്നിവക്ക് കലോറി കൂടുതലും പോഷകക്കുറവ് ഉള്ളതുമാണ്. ഇത് ശരീരഭാരം വര്‍ധിപ്പിക്കുകയും ദഹനക്കുറവ് സൃഷ്ടിക്കുകയും ചെയ്യും. ആല്‍ക്കഹോളിക് ഇതര ഫാറ്റി ലിവര്‍ ഡിസീസ്(എന്‍എഎഫ്എല്‍ഡി)നുള്ള സാധ്യത ഇത്തരം ആഹാര ശീലങ്ങൾ വര്‍ധിപ്പിക്കുന്നു.
Also Read: നിസാരമല്ലേ… കണ്ണിനെ തിരുമ്മി ഇല്ലാതാക്കല്ലേ… ഗുരുതരം ഈ ശീലം
അമിതഭാരം, പ്രത്യേകിച്ച് വയറിലെ കൊഴുപ്പ് എന്‍എഎഫ്എല്‍ഡി ഉണ്ടാക്കുന്നതില്‍ പ്രധാന ഘടകമാണ്. ഇത് കരളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിലേക്ക് നയിക്കുന്നു.
ഇന്ത്യക്കാരുടെ ജനിതകപരമായ ഘടകങ്ങളും ഫാറ്റി ലിവര്‍ രോഗം കൂടുതലായി വരുവാൻ കാരണമാകുന്നു. ശരീരഭാരം കുറവാണെങ്കില്‍ പോലും പൊതുവെ അടിവയറ്റിലും ആന്തരിക അവയവങ്ങളിലും കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ഇന്ത്യക്കാര്‍ക്ക് ഫാറ്റി ലിവര്‍ രോഗം കൂടുതലായി വരുവാൻ കാരണമാകുന്നു.
വര്‍ധിച്ചുവരുന്ന മദ്യത്തിന്റെ ഉപയോഗവും ഫാറ്റിലിവറിനു കാരണമാകുന്നു. ആല്‍ക്കഹോള്‍ സംബന്ധമായ ഫാറ്റി ലിവര്‍ രോഗം ചികിത്സിച്ചില്ലെങ്കില്‍ കാലക്രമേണ ഗുരുതരമായ കരള്‍ രോഗത്തിലേക്ക് നയിച്ചേക്കാം.
ഫാറ്റി ലിവര്‍ രോഗം പ്രാരംഭഘട്ടത്തില്‍ മിക്കവാറും ലക്ഷണങ്ങളൊന്നും കാണിക്കുകയില്ല. അതിനാല്‍ രോഗം അറിയാതെ പോകാന്‍ ഇടയാക്കുന്നു.
നാരുകള്‍, പച്ചക്കറികള്‍, ആരോഗ്യകരമായ കൊഴുപ്പ് എന്നിവയടങ്ങിയ ആഹാരക്രമം പാലിക്കുന്നതും. പതിവായി വ്യായാമം ചെയ്യുന്നതും ഫാറ്റീലിവറിനെ അകറ്റി നിര്‍ത്താൻ സാധിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here