നിശബ്ദനായ കൊലയാളി; സൂക്ഷിക്കാം ലിപ്പോപ്രോട്ടീൻ കൊളസ്ട്രോളിനെ

Lipoprotein cholesterol

ഹൃദയാരോഗ്യത്തിൽ സുപ്രധാന പങ്ക് വഹിക്കുന്ന ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ കൊളസ്ട്രോൾ (എൽ.ഡി.എൽ.സി) കൃത്യമായി നിയന്ത്രിച്ചില്ലെങ്കിൽ, ഹൃദ്രോഗങ്ങളിലേക്കും സ്‌ട്രോക്കിലേക്കും വരെ നയിച്ചേക്കാവുന്ന എദറോസ്‌ക്ലെറോസിസ് (atherosclerosis) എന്ന ഗുരുതരമായ രോഗാവസ്ഥയ്ക്ക് കാരണമായേക്കാം.

ചീത്ത കൊളസ്‌ട്രോൾ എന്നറിയപ്പെടുന്ന എൽഡിഎൽ കൊളസ്‌ട്രോളിന്റെ ഉയർന്ന അളവ് ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവയ്ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട അപകട ഘടകങ്ങളിലൊന്നാണ്. രക്തത്തിലെ ഉയർന്ന എൽഡിഎൽ കൊളസ്‌ട്രോൾ സാധാരണയായി ഒരു നിശബ്ദ രോഗമാണ്. പ്രായമാകുന്നതോടൊപ്പം രോ​ഗവും വർദ്ധിക്കുന്നു. കാലക്രമേണ ഇത് ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടാൻ ഇടയാക്കും.

Also Read: രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കണോ?, ചോളം ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ

‌പൊതുവേ രോഗികൾക്ക് ഹൃദ്രോഗങ്ങളിൽ കൊളസ്‌ട്രോളിന്റെ പങ്കിനെക്കുറിച്ച് അറിയാമെങ്കിലും, ഉയർന്ന എൽഡിഎൽ കൊളസ്‌ട്രോൾ നിയന്ത്രിക്കുന്നത് ആജീവനാന്ത പ്രക്രിയയാണെന്ന അവബോധം പലർക്കും ഇല്ല. പലരും തങ്ങൾക്ക് സൗഖ്യം തോന്നിത്തുടങ്ങിയാൽ എൽഡിഎൽ കൊളസ്‌ട്രോളിനുള്ള മരുന്ന് നിർത്താറുണ്ട്. എൽഡിഎൽ കൊളസ്‌ട്രോൾ ലെവൽ നിയന്ത്രണത്തിലായതിനാൽ പ്രശ്നം പരിഹരിച്ചു എന്നാണ് അവർ കരുതുന്നത്. എന്നാൽ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിന് എൽഡിഎൽ കൊളസ്‌ട്രോൾ ലെവൽ പതിവായി പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.

ഉയർന്ന എൽഡിഎൽ കൊളസ്ട്രോളിന് പലപ്പോഴും ലക്ഷണങ്ങളുണ്ടാകാറില്ല. അതിനാൽതന്നെ എൽഡിഎൽ കൊളസ്ട്രോളിനെ ‘നിശബ്ദ കൊലയാളി’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ അവസ്ഥയിൽ ധമനികൾക്ക് കേടുപാടുകൾ സംഭവിക്കുകയും അവ അടയുകയും ചെയ്യുന്നു. എന്നാൽ രോഗിക്ക് ഇത് അനുഭവപ്പെടണമെന്നില്ല. ഇതിലൂടെ രോ​ഗികൾ സുരക്ഷിതരാണ് എന്ന തരത്തിലുള്ള തെറ്റായ ബോധം അവർക്ക് നൽകുകയും, അതുകൊണ്ട് പലരും കൊളസ്ട്രോൾ കുറയ്ക്കുന്ന മരുന്ന് ഉപയോഗം നിർത്തുകയും ചെയ്യുന്നു.

Also Read: അതിസങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ ആദിവാസി യുവാവിന് പുതുജീവന്‍ നൽകി തൃശൂര്‍ മെഡിക്കല്‍ കോളേജ്; അഭിനന്ദിച്ച് ആരോഗ്യ മന്ത്രി

എൽഡിഎൽ കൊളസ്‌ട്രോൾ നിയന്ത്രിക്കുന്നതിന് ജീവിതശൈലി മാറ്റങ്ങളോടൊപ്പം നിർദ്ദേശിച്ച മരുന്നുകളും കൃത്യമായി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നാണ് കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ (സിഎസ്ഐ)യുടെ മാർഗനിർദ്ദേശങ്ങൾ വ്യക്തമാക്കുന്നത്.

എൽഡിഎൽ കൊളസ്ട്രോൾ അളവുകൾ സ്ഥിരമായി നിരീക്ഷിക്കുക, മരുന്നുകൾ കൃത്യമായി കഴിക്കുക, ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുക എന്നിവയിലൂടെ വ്യക്തികൾക്ക് ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ കഴിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News