എളുപ്പത്തില്‍ കെ ഫോണ്‍ കണക്ഷനെടുക്കാം

കേരളത്തിന്‍റെ സ്വപ്‌ന പദ്ധതിയായ കെ ഫോണ്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. സംസ്ഥാനത്ത് എല്ലാവര്‍ക്കും ഇന്‍റര്‍നെറ്റ് എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കെ ഫോണ്‍ എന്ന പദ്ധതിക്ക് രൂപം നല്‍കിയത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്‍റര്‍നെറ്റ് സംവിധാനം എത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കെ ഫോൺ ആപ്പ് പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാകും. പുതുതായി കണക്‌ഷൻ എടുക്കാൻ ആപ് ഇൻസ്റ്റാൾ ചെയ്ത ശേഷം ന്യൂ കസ്റ്റമർ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് പ്രാഥമിക വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യാം. തുടർന്ന് ബിസിനസ് സപ്പോർട്ട് സെന്ററിൽ നിന്നു ബന്ധപ്പെടും. തുടർന്ന് കണക്‌ഷൻ നൽകാൻ പ്രാദേശിക നെറ്റ്‌വർക് പ്രൊവൈഡർമാരെ ഏൽപിക്കും.

ALSO READ: വെറും 299 രൂപയ്ക്ക് 3000 ജിബി ഇന്‍റര്‍നെറ്റ്, കിടിലന്‍ ഓഫറുകളുമായി കെ ഫോണ്‍

അതേസമയം വിവിധ താരിഫുകളിലെ കെ ഫോണ്‍ പ്ലാന്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ആറ് മാസത്തെ പ്ലാനുകളുടെ താരിഫ് വിവരങ്ങളാണ് ലഭ്യമായിരിക്കുന്നത്.

ALSO READ: കോഴിക്കോട് ട്രെയിനിന് തീവെക്കാന്‍ ശ്രമിച്ച അന്യസംസ്ഥാനക്കാരൻ കസ്റ്റഡിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News