ആരാണ് യഹോവ സാക്ഷികൾ?

മുഖ്യധാരാക്രൈസ്തവരിൽ നിന്ന് വ്യത്യസ്തമായി മതവിശ്വാസം പിന്തുടരുന്നവരാണ് യഹോവ സാക്ഷികൾ. ഒരു അന്താരാഷ്ട്ര ക്രിസ്തീയ മത വിഭാഗമാണിവർ. 1870 ൽ അമേരിക്കയിലാണ് യഹോവ സാക്ഷികൾ എന്ന ചെറു ഗ്രൂപ്പ് രൂപം കൊള്ളുന്നത്. ഇവരെ ക്രിസ്ത്യാനികളെന്നോ യെഹൂദരെന്നോ വിശേഷിപ്പിക്കാൻ കഴിയില്ല. കാരണം ക്രിസ്തു ദൈവപുത്രൻ മാത്രമാണെന്നാണ് യഹോവ സാക്ഷികൾ പറയുന്നത്. അതുകൊണ്ട് തന്നെ യഹോവ മാത്രം ആണ് ഏകദൈവം എന്ന് ഇവർ വിശ്വസിക്കുന്നു. 1905 ലാണ് ഇവർ കേരളത്തിൽ പ്രചാരണത്തിനെത്തിയതെങ്കിലും 1950-കളിലാണ് യഹോവ സാക്ഷികൾ അവരുടെ സജീവ പ്രവർത്തനം ആരംഭിക്കുന്നത്. ‘യഹോവയുടെ സാക്ഷികൾ’ എന്നാണ് ഇവരെ ഔദ്യോഗികമായി അറിയപ്പെടുന്നത്. കേരളത്തിൽ ഇവരെ ‘യഹോവ സാക്ഷികൾ’ എന്നാണ് വിളിക്കുന്നത്. സി ടി റസ്സൽ ആണ് യഹോവയുടെ സാക്ഷികളുടെ സ്ഥാപകൻ.

ALSO READ: കേരളത്തിന്റെ മതസാഹോദര്യത്തിന് കോട്ടം തട്ടരുത് : മന്ത്രി മുഹമ്മദ് റിയാസ്

മനുഷ്യവർഗത്തിന് നിത്യജീവൻ പ്രാപിക്കാൻ യേശുവിനെ ഭൂമിയിലേക്ക് അയച്ച യഹോവ എന്ന ദൈവത്തിൽ ആണ് ഇവർ വിശ്വസിക്കുന്നത്. മറ്റു ക്രൈസ്തവ സഭകളിൽ നിന്നും വ്യത്യസ്തമായി ഇവർ ത്രിയേക ദൈവത്തിൽ വിശ്വസിക്കുന്നില്ല . കത്തോലിക്കാ സഭയുടെ ബൈബിളിലാണ് ഇവർ വിശ്വസിക്കുന്നത്. എന്നാൽ ബൈബിളിലും യഹൂദരുടെ ഗ്രന്ഥമായ തോറയിലുമുള്ള യഹോവയിൽ മാത്രമാണ് ഇവർ വിശ്വസിക്കുന്നത്. പുതിയ നിയമ വിശ്വാസങ്ങളെ ഇവർ പാടെ തള്ളിക്കളയുകയും ചെയ്യുന്നു. യേശു സർവശക്തനായ ദൈവമല്ലായെന്നും ത്രിത്വോപദേശത്തിന് തിരുവെഴുത്തുകൾ പ്രകാരം ഒരു ബന്ധവുമില്ലെന്നാണ് യഹോവ സാക്ഷികൾ പറയുന്നത്. അതേസമയം യഹോവയുടെ സാക്ഷികൾ ഈസ്റ്റർ, ക്രിസ്തുമസ്, ജന്മദിനം തുടങ്ങിയ ആഘോഷങ്ങൾ നടത്താറില്ല. ഇതിനെല്ലാം കാരണമായി ഇവർ പറയുന്നത് ക്രിസ്തുവിനെ ദൈവത്തിന്റെ പ്രതിരൂപമായി കാണാനാകില്ലായെന്നതാണ്. ഇതുകൊണ്ടും തീരുന്നില്ല ഇവരുടെ പ്രത്യേകതകൾ. സൈനിക സേവനത്തിന് പോകാനും യഹോവ സാക്ഷികൾ തയ്യാറല്ല. ഭൂമിയിൽ വരേണ്ടത് ദൈവീക രാജ്യമാണ് എന്നാണ് ഇവരുടെ വാദം.

ALSO READ: “ദേശീയ ഗാനം പാടരുത്, മറ്റുള്ളവരെ സ്‌നേഹിക്കരുത്; യഹോവ സാക്ഷികള്‍ രാജ്യ ദ്രോഹികള്‍”: കീഴടങ്ങുന്നതിന് മുമ്പ് ഫേസ്ബുക്ക് ലൈവുമായി ഡൊമിനിക് മാര്‍ട്ടിന്‍

80 ലക്ഷത്തോളം യഹോവയുടെ സാക്ഷികൾ ലോകത്തുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഒരു ലക്ഷത്തോളം കൂട്ടായ്മകളും ഇവർ നടത്തി വരുന്നു. വീടുതോറുമുള്ള സുവിശേഷ പ്രവർത്തനമാണ് ഇവരുടെ മുഖമുദ്രയായി പറയപ്പെടുന്നത്. ഇവരുടെ ആരാധനാലയത്തെ ‘രാജ്യഹാൾ’ എന്നാണ് വിളിക്കുന്നത്. വീക്ഷാഗോപുരം, ഉണരുക തുടങ്ങിയ മാസികകളും ഇവർ പ്രസിദ്ധീകരിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News