കുറച്ച് ദിവസങ്ങളായി എം പോക്‌സിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പത്ര ദൃശ്യ മാധ്യമങ്ങളില്‍ കൂടി നമ്മള്‍ കേള്‍ക്കുന്നുണ്ട്. എം പോക്‌സ് രോഗികളുടെ ചിത്രങ്ങളൊക്കെ ഗൂഗിളിലും മറ്റും കണ്ട് ഭയപ്പെട്ടവര്‍ ഉള്‍പ്പെടെ പലര്‍ക്കും ഇത് എങ്ങനെ പിടിപെടുന്നു.. എന്തൊക്കെ ശ്രദ്ധിക്കണം എന്നറിയാനും ആഗ്രഹമുണ്ടാകും.
ALSO READ: ഗവൺമെന്റ് ജീവനക്കാരുടെ തൊഴിൽ സമയത്തിൽ ഇളവ്; ഖത്തറിൽ വർക്ക് ഫ്രം ഹോം പ്രാബല്യത്തിൽ
വര്‍ഷങ്ങള്‍ക്ക് മുമ്പ് കൃത്യമായി പറഞ്ഞാല്‍ 1958ല്‍ ഡെന്‍മാര്‍ക്കില്‍ പരീക്ഷണങ്ങള്‍ക്കായി കരുതിയിരുന്ന കുരങ്ങുകളിലാണ് ആദ്യമായി എം പോക്‌സ് വൈറസിനെ കണ്ടെത്തുന്നത്. വെറും ഒമ്പത് മാസം മാത്രം പ്രായമായ ഒരു കുഞ്ഞിലാണ് ഈ രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. അത് കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 1970ല്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയിലാണ്. മങ്കി പോക്‌സ് എന്ന് കേള്‍ക്കുമ്പോള്‍ കുരങ്ങുകളില്‍ നിന്നും മാത്രമാണ് വൈറസ് പടര്‍ന്നു പിടിക്കുന്നതെന്ന് കരുതിയെങ്കില്‍ അങ്ങനെയല്ല. മങ്കി പോക്‌സിനെ എം പോക്‌സെന്ന് യുഎന്‍ ലോകാരോഗ്യ സംഘടന ഉപയോഗിക്കാന്‍ തീരുമാനിച്ചത് തന്നെ ഈ രോഗമുണ്ടാക്കുന്ന വൈറസ് അണ്ണാന്‍, മുള്ളന്‍പന്നി, ചില എലികള്‍, സസ്തിനികള്‍ എന്നിവയിലൂടെയെല്ലാം ഇത് പടരുന്നത് മൂലമാണ്.
മൃഗങ്ങളുമായി കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്ക് ഈ വൈറസ് ബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. രോഗം ബാധിച്ച മൃഗത്തിന്റെ മാംസം നന്നായി പാചകം ചെയ്യാതെ കഴിക്കുന്നവര്‍, വേട്ടയ്ക്ക് പോകുന്നവര്‍ എന്നിവരെല്ലാം ഈ പട്ടികയില്‍ ഉള്‍പ്പെടും. രോഗം ബാധിച്ചയാളില്‍ നിന്നും മറ്റൊരാളിലേക്ക് രോഗം കൈമാറ്റം ചെയ്യപ്പെടുന്നതിനും അധിക സമയമൊന്നും വേണ്ട്. വായുവില്‍ കൂടിയും പകരും. രോഗി ഉപയോഗിക്കുന്ന സാധനങ്ങളില്‍ ഈ വൈറസ് പത്ത് പതിനഞ്ച് മിനിറ്റോളം നശിക്കാതെ നിലനില്‍ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മറ്റൊന്നു ഗര്‍ഭിണികളില്‍ നിന്നും കുഞ്ഞിലേക്ക് ഈ അസുഖം പകര്‍ന്നാല്‍ ഗര്‍ഭം അലസി പോകുക, ചാപിള്ളയാകുക എന്നീ സാധ്യതകള്‍ ഏറെയാണ്. 515 ദിവസത്തോളമാണ് ഈ വൈറലിന്റെ ഇന്‍കുബേഷന്‍ പീരീഡ്. അതായത് രോഗാണു ശരീരത്തില്‍ കടന്ന ശേഷം ലക്ഷണം കാണിക്കാന്‍ ഇത്രയും ദിവസമെടുക്കും.
ALSO READ: എസ്എടി ആശുപത്രിയിലെ വൈദ്യുതി ബന്ധം സാധാരണ നിലയിൽ പുന: സ്ഥാപിച്ചു
സാധാരണ പനിയെന്നു കരുതുന്ന ലക്ഷണങ്ങളാണ് ആദ്യമുണ്ടാകുക. രണ്ടാമത്തെ ഘട്ടം ചിക്കന്‍ പോക്‌സ് പോലെ കുമിളകള്‍ ശരീരത്തിലുണ്ടാകുന്നതാണ്. ചെറിയ പാടുകള്‍ ക്രമേണ മൂന്ന് നാല് ദിവസത്തിനുള്ളില്‍ കുമിളകളാകും. ഇവ മുഖത്തായിരിക്കും അധികമായും ഉണ്ടാകുക. കൈവെള്ള, കാല്‍വെള്ള, കൈയുടെ പുറംഭാഗം എന്നിവിടങ്ങളില്‍ കുമിളകളുടെ എണ്ണം കൂടുതലായിരിക്കും. ജനനേന്ദ്രിയങ്ങളുടെ അടുത്തും ജനനേന്ദ്രിയങ്ങളിലും കുമിളകള്‍ വരാം. വേദനയും മറ്റ് ബുദ്ധിമുട്ടുകളും ഉണ്ടാകുമെങ്കിവും ഇവ പൊട്ടിക്കരുത്. ക്രമേണ ഇവപഴുപ്പിന്റെ നിറത്തിലേക്കു മാറുകയും ഒരാഴ്ചയ്ക്കുള്ളില്‍ ഇവ കരിഞ്ഞ് ഉണങ്ങുകയും ചെയ്യും.
ALSO READ: ആര്‍ജിവി കണ്ടെത്തിയ സാരീീ… ഗേളിന് പിറന്നാളാഘോഷം; വമ്പന്‍ വിരുന്നൊരുക്കി സംവിധായകന്‍, വീഡിയോ
ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ ഇവ പടര്‍ന്നു പിടിക്കാനുള്ള സാധ്യതകളും ഏറും. രോഗിയെ മാറ്റിപാര്‍പ്പിക്കുകയാണ് ആദ്യം വേണ്ടത്. തുടര്‍ന്ന് രോഗിയെ പരിചരിക്കുന്നയാള്‍ കൃത്യമായ വ്യക്തി ശുചിത്വം പാലിക്കണം. എല്ലാവിധ മുന്‍കരുതലുകളും സ്വീകരിക്കണം. മാസ്‌ക് ഉള്‍പ്പെടെയുള്ളവ ഉപയോഗിക്കുക, കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക എന്നിവയെല്ലാം മറക്കാതെ ചെയ്യണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here