കഴുത്തിന് ചുറ്റും കറുപ്പ് നിറം ഉണ്ടോ? എങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ശ്രദ്ധിക്കണം

ചിലരിൽ കഴുത്തിന് ചുറ്റും കറുപ്പ് നിറം കാണപ്പെടാറുണ്ട്. കഴുത്തിന് ചുറ്റുമുള്ള നിറവ്യത്യാസത്തിന് കാരണം പലതുമുണ്ട്. കാലാവസ്ഥയിലെ മാറ്റമോ ഭക്ഷണക്രമത്തിലെ മാറ്റമോ ചർമ്മസംരക്ഷണ ദിനചര്യയിലെ മാറ്റങ്ങളോ വരുമ്പോൾ ചർമം അതിനനുസരിച്ച് പ്രതികരിക്കും. പലരും വീട്ടിലെ പൊടികൈകൾ ഉപേക്ഷിച്ച് നിറം മാറ്റാൻ ശ്രമിച്ച് കാണും. എന്നാൽ അത് മാത്രം പോരാ, എന്താണ് കഴുത്തിന് ചുറ്റുമുള്ള നിറവ്യത്യാസത്തിന് കാരണം എന്ന കൂടി അറിയാം.

ജനിതകപരമായ കാരണങ്ങൾ കൊണ്ടും കഴുത്തിന് ചുറ്റും നിറവ്യത്യാസം ഉണ്ടാകാം. ഹൈപ്പർപിഗ്മെന്റേഷൻ ഉള്ളതായി മാറുന്ന അവസ്ഥയാണ് അകാന്തോസിസ് നൈഗ്രിക്കൻസ്. ഈ അവസ്ഥ പാരമ്പര്യമായി അല്ലെങ്കിൽ ഒരു ജനിതക തകരാറിന്റെ ഭാഗമായി വന്നേക്കാം.

Also read:ശരീരത്തില്‍ ജലാംശം കൂടിയാല്‍ അപകടം.. മുഖത്തെ വീക്കം പോലും ശ്രദ്ധിക്കണം!

പൊണ്ണത്തടി കാരണവും കഴുത്തിന് ചുറ്റും കറുപ്പ് നിറം ഉണ്ടായേക്കാം. അമിതവണ്ണവും എൻഡോക്രൈൻ തകരാർ മൂലവും കഴുത്തിലും കക്ഷത്തിലും ചർമ്മം ഇരുണ്ട് പോകാൻ സാധ്യതയുണ്ട്. കഴുത്തിന്റെ നിറവ്യത്യാസം രക്തത്തിൽ ഇൻസുലിൻ കൂടുതലായാലും ഉണ്ടാകാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുകയും ഉടൻ തന്നെ ഒരു ഡയബറ്റോളജിസ്റ്റിനെ കാണുകയും ചെയ്യേണ്ടതാണ്.

പിസിഒഎസ് ഉള്ള സ്ത്രീകളിലും കഴുത്തിന് ചുറ്റും കറുപ്പ് നിറം കാണപ്പെടാറുണ്ട്. ഉയർന്ന അളവിലുള്ള ഇൻസുലിൻ ചിലപ്പോൾ കഴുത്തിന്റെ പിൻഭാഗത്തും കൈകൾക്കടിയിലും ഞരമ്പിന്റെ ഭാഗത്തും ഇരുണ്ട ചർമ്മത്തിന്റെ പാടുകൾ വന്നേക്കാം. ഹൈപ്പോതൈറോയിഡിസം എന്ന രോഗാവസ്ഥ കാരണവും കഴുത്തിന് ചുറ്റും നിറവ്യത്യാസം ഉണ്ടായേക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News