പ്രോട്ടീന്‍ പൗഡര്‍ ആരോഗ്യത്തിനു നല്ലതാണോ..? അറിഞ്ഞിരിക്കാം

ജിമ്മില്‍ പോകുന്നവരും അതുപോലെ ശരീരം ഫിറ്റായി നിലനിര്‍ത്താനും ആളുകള്‍ പ്രധാനമായി കഴിക്കുന്ന ഒന്നാണ് പ്രോട്ടീന്‍ പൗഡര്‍.ശരീരത്തിലെ മസ്സിലുകളുടെയും ചര്‍മ്മത്തിന്റെയൊക്കെ വളര്‍ച്ചയ്ക്കും പ്രവര്‍ത്തനങ്ങള്‍ക്കും പ്രോട്ടീന്‍ അത്യാവശ്യമാണ്.എന്നാല്‍ പ്രോട്ടീന്‍ പൗഡറിന്റെ അമിത ഉപയോഗം മസിലുകള്‍ വലുതാകുമെന്നുള്ള ധാരണ തെറ്റാണ്. പലരും മസിലുകള്‍ വീര്‍പ്പിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. പ്രോട്ടീന്‍ പൗഡറെന്നാല്‍ മസില്‍ വീര്‍പ്പിക്കാനുള്ള ഒരു മരുന്നല്ല എന്ന് നാം മനസിലാക്കേണ്ടതുണ്ട്. പ്രോട്ടീന്‍ പൊടി അമിതമായി കഴിക്കുന്നത് വിവിധ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാന്‍ കാരണമാകും.

ALSO READ ; തെങ്കാശിയിൽ വാഹനാപകടം: കാറും ട്രക്കും കൂട്ടിയിടിച്ച് ആറ് പേർ സംഭവസ്ഥലത്ത് വെച്ച് മരിച്ചു

ദൈനംദിന കലോറി ഉപഭോഗം ക്രമീകരിക്കാതെ നഭക്ഷണത്തില്‍ പ്രോട്ടീന്‍ പൗഡറുകള്‍ ചേര്‍ക്കുന്നത് അമിതഭാരത്തിന് ഇടയാക്കും. പ്രോട്ടീന്‍ പൗഡറുകള്‍ക്ക് മാത്രം ശരീരഭാരം കുറയ്ക്കാനോ പേശികളുടെ വളര്‍ച്ചയെ സഹായിക്കാനോ കഴിയില്ല. വ്യായാമം ചെയ്യാത്തപ്പോള്‍ കഴിക്കുന്ന പ്രോട്ടീന്‍ പൗഡര്‍ കുറഞ്ഞ ഊര്‍ജ്ജ ആവശ്യകത കാരണം കൊഴുപ്പായി സംഭരിക്കപ്പെടും. കൂടുതല്‍ കലോറി ഉപഭോഗം ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു.

ALSO READ ; ‘ആ മത്സ്യം ഇനിയില്ല’ ഏറെ വർഷത്തെ ഗവേഷണങ്ങളും ഫലം കണ്ടില്ല; സമ്പൂർണ വംശനാശം സംഭവിച്ചുവെന്ന് കണ്ടെത്തൽ

ഓരോ ബ്രാന്‍ഡിലും വ്യത്യസ്ത അളവുകള്‍ ഉണ്ടാകും. ചില പ്രോട്ടീന്‍ പൊടികളില്‍ മറ്റ് നിരവധി പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ലേബലുകള്‍ ശരിയായി പരിശോധിക്കുകയും ആവശ്യങ്ങള്‍ക്കനുസരിച്ച് അവ ഉപയോഗിക്കുകയും വേണം.

ALSO READ ; കണ്ണിനടിയിലെ കറുപ്പ് നിങ്ങളുടെ സൗന്ദര്യത്തെ അലട്ടുന്നുണ്ടോ..? മാറാന്‍ ഇതാ ഒരു എളുപ്പവഴി

ആവശ്യമായതിലും അധിക പ്രോട്ടീന്‍ ശരീരത്തിലെത്തുമ്പോള്‍ ഓക്കാനം, ക്ഷീണം, തലവേദന, മലബന്ധം, തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ രൂക്ഷമാകാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ ആരോഗ്യത്തിന്റെ അവസ്ഥയനുസരിച്ച് ഒരു ഡയറ്റീഷ്യന്റെ സഹായത്തോടെ മാത്രം ആഹാരക്രമത്തില്‍ പ്രോട്ടീന്‍ പൗഡര്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News