ജൂലൈ ഒന്ന് വിജ്ഞാന ഉത്സവമായി എല്ലാ ക്യാമ്പസുകളിലും സംഘടിപ്പിക്കും; 4 വർഷ ഡിഗ്രി കോഴ്‌സുകൾക്കും ജൂലൈയിൽ തുടക്കം: മന്ത്രി ആർ ബിന്ദു

ജൂലൈ ഒന്ന് വിജ്ഞാന ഉത്സവമായി എല്ലാ ക്യാമ്പസുകളിലും സംഘടിപ്പിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. 4 വർഷ ഡിഗ്രി കോഴ്‌സുകൾക്കും ജൂലൈ ഒന്നിന് തുടക്കമാകും. തിരുവനന്തപുരം വനിതാ കോളേജിൽ വിജ്ഞാന ഉത്സവത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം മുഖ്യമന്ത്രി നിർവഹിക്കും. അടിസ്ഥാനപരമായ മാറ്റമാണ് നാലുവർഷ ബിരുദ കോഴ്സ്. പ്രത്യേക സമിതിയാണ് അക്കാദമിക് കലണ്ടർ തയ്യാറാക്കിയത്. പരീക്ഷകൾ ഒരേസമയം നടക്കുന്ന രീതിയിലാണ് അക്കാദമിക് കലണ്ടർ തയ്യാറാക്കിയിരിക്കുന്നത്.

Also Read: നല്ല ബെസ്റ്റ് ‘ഗ്യാരന്റി’ ; മോദി ഉദ്‌ഘാടനം ചെയ്‌ത മധ്യപ്രദേശിലെ വിമാനത്താവളത്തിൻ്റെ മേൽക്കൂര തകർന്നു, പുനർനിർമാണം 450 കോടി മുടക്കി

സംസ്ഥാനത്തെ എല്ലാ ബിരുദ വിദ്യാർത്ഥികൾക്കും മൂന്ന് വർഷം കൊണ്ട് ബിരുദം കരസ്ഥമാക്കാനാകും. വേണമെങ്കിൽ നാലാം വർഷം കൂടെ പേടിച്ച് ഹോണേഴ്‌സ് ബിരുദം നേടാനാകും എന്ന തരത്തിലാണ് 4 വർഷ ഡിഗ്രി കോഴ്സ് ക്രമീകരിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള കോഴ്സുകൾ തെരഞ്ഞെടുക്കാനും ഈ നയം അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

Also Read: നീറ്റ്- നെറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച; പാര്‍ലമെന്റില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി പ്രതിപക്ഷ അംഗങ്ങള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News