അലൻ വോക്കർ ഷോയിലെ മൊബൈൽ മോഷണവുമായി ബന്ധപ്പെട്ട കേസിൽ ഇതുവരെ നാല് പേർ പിടിയിലായതായി
കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ. ഇതര സംസ്ഥാനത്തെ 2 സംഘങ്ങളാണ് മോഷണത്തിനു പിന്നിലെന്നും അദ്ദേഹം വ്യക്തമായി. ദില്ലി, മുംബെ സംഘങ്ങൾ ആണ് മോഷണങ്ങൾക്ക് പിന്നിൽ. അത്തിക്കൂർ റഹ്മാൻ, വസിം അഹമ്മദ് എന്നിവരെയാണ് ഏറ്റവും ഒടുവിലായി പിടികൂടിയത്. മുംബൈ സംഘത്തിലെയും 2 പേരെ പിടികൂടിയിട്ടുണ്ട്.
ALSO READ; സൂര്യൻ എവിടെയാണോ ആവോ! ബംഗളൂരുവിൽ കനത്ത മഴ, പലയിടത്തും വെള്ളക്കെട്ട്
നാലു പേരിൽ നിന്നായി 23 ഫോണുകൾ പിടിച്ചെടുത്തുവെന്നും അദ്ദേഹം പറഞ്ഞു,ദില്ലി സംഘം6ന് രാവിലെ കൊച്ചിയിൽ എത്തി ലോഡ്ജിൽ മുറി എടുത്തിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. വൈകീട്ട് സംഭവസ്ഥലത്ത് എത്തിയ ഇവർ പാസ് വാങ്ങി ഷോയ്ക്ക് കയറുകയായിരുന്നു.ഫോൺ മോഷ്ടിച്ച് പിറ്റേന്ന് ദില്ലിക്ക് ട്രെയിൻ കയറി എന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം മുംബൈ സംഘം ഫ്ലൈറ്റിൽ കൊച്ചിയിൽ എത്തിയാണ് ഷോയ്ക്ക് കയറി മൊബൈൽ മോഷ്ടിച്ച് തിരികെ ഫ്ലൈറ്റിൽ മടങ്ങിയത് എന്ന് കമ്മീഷണർ അറിയിച്ചു. ആകെ 23 എണ്ണത്തിൽ,15 ഐഫോണുകളും ബാക്കി മറ്റ് ഫോണുകളുമാണ് കണ്ടെടുത്തത്.
മോഷ്ടിച്ച ഫോണുകൾ പ്രതികൾ,ദില്ലിയിലും മുംബൈയിലും വിൽക്കാൻ ശ്രമിച്ചുവെന്ന് കണ്ടെത്തിയതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here