കൊച്ചി ബാറിലെ വെടിവെപ്പ്; കൂടുതല്‍ പ്രതികള്‍ അറസ്റ്റില്‍

കൊച്ചി കതൃക്കടവിലെ ബാറിനു മുന്നിലുണ്ടായ വെടിവെപ്പ് കേസില്‍ ഒന്നാം പ്രതിയ്ക്ക് സാമ്പത്തിക സഹായവും ഒളിവില്‍ കഴിയാന്‍ സഹായിക്കുകയും ചെയ്തവര്‍ അറസ്റ്റില്‍. മിഥുന്‍ കൃഷ്ണ, ശബരീനാഥ്, നജീം, ഷഹീദ് ,ഷാനില്‍ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ഏഴായി. ഞായറാഴ്ച രാത്രി 11.30ഓടെ ഇടപ്പള്ളിയിലെ ബാറില്‍നിന്ന് മദ്യപിച്ചെത്തിയ സംഘം കതൃക്കടവിലെ ബാറിലെത്തി മദ്യം ആവശ്യപ്പെട്ടു. ബാര്‍ അടച്ചതിനാല്‍ മദ്യം നല്‍കാനാവില്ലെന്ന് ജീവനക്കാരന്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പ്രതികളിലൊരാള്‍ കൈയ്യിലുണ്ടായിരുന്ന പിസ്റ്റള്‍ ഉപയോഗിച്ച് വെടിവച്ചത്.

ALSO READ: പ്രിയദർശൻ സംവിധാനം അവസാനിപ്പിക്കുന്നു? പ്രേമലുവിനെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞ വാക്കുകൾ ചർച്ചയാകുന്നു

സംഘാംഗങ്ങളായ വിജയ് ബോസ്, ഷമീര്‍, ദില്‍ഷന്‍ ബോസ് എന്നിവരെ നേരത്തേ അറസ്റ്റുചെയ്തിരുന്നു. വെടിയുതിര്‍ത്ത ഒന്നാംപ്രതി വിനീത് പിടിയിലാകാനുണ്ട്. കരുതിക്കൂട്ടിയുള്ള വധശ്രമം, ദേഹോപദ്രവം ഏല്‍പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. മുമ്പും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ് പ്രതികളെന്നാണ് വിവരം.

ALSO READ: ‘പ്രധാനമന്ത്രി ആവാസ് യോജന പരസ്യത്തിലെ തട്ടിപ്പ്’, മോദിക്കൊപ്പമുള്ള സ്ത്രീക്ക് വീട് ലഭിച്ചിട്ടില്ല, സർക്കാർ പരസ്യം വ്യാജം: വീഡിയോ വീണ്ടും വൈറൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News