കൊച്ചിയിലെ ലോഡ്ജിൽ ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ ചുരുളഴിയുന്നത് ക്രൂരമായ കൊലപാതകം. ജനിച്ചപ്പോള്‍ മുതല്‍ കുഞ്ഞിനെ ക്രൂരമായി ഉപദ്രവിച്ചിരുന്നുവെന്നും കുഞ്ഞ് സാമ്പത്തിക ബാധ്യതയ്ക്ക് കാരണമാകുമെന്ന് പ്രതി അശ്വതിയോട് പറഞ്ഞിരുന്നുവെന്നും പൊലീസ്. കൂടാതെ ഇവര്‍ക്ക് ഒരുമിച്ച് താമസിക്കാന്‍ കുഞ്ഞ് തടസമാണെന്ന് വിശ്വസിച്ചിരുന്നു.
ഇതിന് മുന്‍പും കുഞ്ഞിന് വാരിയെല്ലിന് പരിക്കേറ്റിരുന്നു. ചെറിയ പരിക്കുകള്‍ വരുത്തി ആശുപത്രിയില്‍ എത്തിച്ച് സ്വാഭാവിക മരണം ആണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചുവെന്നും കൊലപാതകത്തിലേക്ക് കടന്നത് ഈ നീക്കങ്ങള്‍ പരാജയപ്പെട്ടപ്പോഴാണെന്നും പൊലീസ് പറഞ്ഞു. കുഞ്ഞിന്റെ അമ്മയ്ക്കും കുറ്റകൃത്യത്തില്‍ പങ്കുണ്ട്.
Also Read : കൊച്ചിയിലെ കുഞ്ഞിന്റെ കൊലപാതകം; മരണം ഉറപ്പുവരുത്താൻ പ്രതി കുഞ്ഞിന്റെ ശരീരത്തിൽ കടിച്ചു
കുഞ്ഞിനെ കൊല്ലാന്‍ പദ്ധതിയിട്ടത് അമ്മക്ക് അറിയാമായിരുന്നു. അറിഞ്ഞിട്ടും അമ്മ അത് മറച്ചുവയ്ക്കുകയായിരുന്നു. ലോഡ്ജില്‍ മുറിയെടുത്തത് കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെയാണെന്നും കുഞ്ഞിനെ കൊലപ്പെടുത്തിയത് ഞായറാഴ്ച രാവിലെയാണെന്നും പൊലീസ് അറിയിച്ചു.
അതേസമയം, സംഭവത്തിൽ മാതാവിന്റെ സുഹൃത്ത് ഷാനിഫ് കുറ്റം സമ്മതിച്ചു. കൊലപാതകത്തിന് കാരണം പിതൃത്വത്തെ ചൊല്ലിയുണ്ടായ തർക്കം. കുഞ്ഞിന്റെ മാതാവും സുഹൃത്തും പൊലീസ് കസ്റ്റഡിയിൽ. അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ഇന്നലെയാണ് കുഞ്ഞ് മരിച്ചത്. കുഞ്ഞിന്റെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. അതേത്തുടർന്നാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഡിസംബർ ഒന്നാം തീയതിയാണ് ഇവർ കുഞ്ഞുമായി എത്തി ലോഡ്ജിൽ മുറിയെടുത്തത്. എരമല്ലൂർ, കണ്ണൂർ സ്വദേശികളാണ് കസ്റ്റഡിയിലുള്ളവർ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here