വിനോദസഞ്ചാര വകുപ്പിന്റെയും കോർപറേഷന്റെയും നേതൃത്വത്തിൽ കൊച്ചി നഗരത്തിലെങ്ങും ഒരുക്കിയ കാഴ്ചകളിൽ പുതുവർഷം ആഘോഷിച്ച് മലയാളികൾ. ഫോർട്ട് കൊച്ചിയിൽ കാർണിവൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ആഘോഷങ്ങൾക്കും പപ്പാഞ്ഞി കത്തിക്കലിനും പങ്കെടുക്കുവാൻ പതിനായിരക്കണക്കിന് ആളുകൾ എത്തിയിരുന്നു.വിവിധ സംഘടനകളുടെയും പ്രാദേശിക ക്ലബ്ബുകളുടെയും നേതൃത്വത്തിലുള്ള പരിപാടികൾ പുലർച്ചെവരെ നീളുകയായിരുന്നു.
ALSO READ: പുതുവർഷം പിറന്നു; പ്രതീക്ഷകളുമായി 2024
കഴിഞ്ഞ ദിവസം രാവിലെ മുതൽ തന്നെ ഫോർട്ട് കൊച്ചി ബീച്ചും കാർണിവൽ നഗറും സഞ്ചാരികളെ കൊണ്ട് നിറഞ്ഞു. വൈപ്പിൻ ബീച്ചുകളും ആഘോഷത്തിലായിരുന്നു. കുഴുപ്പിള്ളി ബീച്ചിൽ പുതുതായി സ്ഥാപിച്ച ഫ്ലോട്ടിങ് പാലവും മറൈൻഡ്രൈവിൽ വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ ഒരുക്കിയ ലൈറ്റ് ആൻഡ് സൗണ്ട് ഷോയും കാഴ്ച വിരുന്നൊരുക്കി.
നഗരസഭയുടെ നേതൃത്വത്തിൽ എറണാകുളത്തപ്പൻ മൈതാനത്ത് സംഘടിപ്പിച്ച കലാവിരുന്നിലും നിരവധിയാളുകൾ പങ്കെടുത്തു. എം കെ അർജുനനൻ മാസ്‌റ്റർ മൈതാനത്ത് പള്ളുരുത്തി മെഗാ കാർണിവലിന്റെ ഭാഗമായ വിവിധ കലാപരിപാടികൾ നടന്നു.
പൊലീസിന്റെയും വിവിധ സർക്കാർ വകുപ്പുകളുടെയും ഏകോപനത്തോടെ കൊച്ചി നഗരത്തിലാകെ കനത്ത സുരക്ഷയായിരുന്നു ഏർപ്പെടുത്തിയിരുന്നത്. ഉച്ചയോടെ തന്നെ പശ്ചിമകൊച്ചി ഭാഗത്തേക്കുള്ള ഗതാഗതത്തിന് നിയന്ത്രമേർപ്പെടുത്തി. വാഹന പാർക്കിങ് നിശ്ചിത സ്ഥലങ്ങളിൽ മാത്രമാക്കുകയും വഴികളിലെല്ലാം ബാരിക്കേഡുകൾ സ്ഥാപിക്കുകയും ചെയ്‌തതോടെ കൂടുതൽപ്പേർക്ക് ഇവിടേക്ക് എത്താനായി.
ALSO READ: കടുത്ത നിയന്ത്രണങ്ങൾക്കിടയിൽ ദില്ലിയിൽ പുതുവത്സരപ്പിറവി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here