ജോഷിയുടെ വീട്ടിലെ മോഷണം; മുഴുവൻ ആഭരണങ്ങളും വീണ്ടെടുത്തതായി കമ്മീഷണർ

സംവിധായകൻ ജോഷിയുടെ കൊച്ചിയിലെ വീട്ടിൽ നിന്ന് നഷ്ടപ്പെട്ട മുഴുവൻ ആഭരണങ്ങളും വീണ്ടെടുത്തതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ. പ്രതിക്ക് പ്രാദേശിക സഹായം വല്ലതും ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. പ്രതി മുഹമ്മദ് ഇർഫാനെ എറണാകുളം എ സി ജെ എം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത ശേഷം, 3 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

ALSO READ: പാറശാല ഷാരോൺ വധക്കേസ്; ഗ്രീഷ്മയുടെ ഹർജി തള്ളി സുപ്രീംകോടതി

രണ്ട് ദിവസം മുമ്പാണ് സംവിധായകൻ ജോഷിയുടെ കൊച്ചിയിലെ പനമ്പള്ളി നഗറിലുള്ള വീട്ടിൽ മോഷണം നടന്നത്. ഒരു കോടി 20 ലക്ഷം രൂപ മൂല്യം വരുന്ന ആഭരണങ്ങളായിരുന്നു നഷ്ടപ്പെട്ടത്. പ്രതിയായ ബിഹാർ സ്വദേശി മുഹമ്മദ് ഇർഫാനെ കർണാടകയിലെ ഉഡുപ്പിയിൽ നിന്ന് കർണാടക പൊലീസിൻ്റെ സഹകരണത്തോടെ പിടികൂടുകയായിരുന്നു. അഭരണങ്ങൾ വിൽക്കുവാൻ മുംബൈയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. 6 സംസ്ഥാനങ്ങളിലായി 19 മോഷണക്കേസിലെ പ്രതിയാണ് ഇർഫാൻ. മോഷണം പോയ മുഴുവൻ ആഭരണങ്ങളും കണ്ടെത്താനായത് വലിയ നേട്ടമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ശ്യാംസുന്ദർ പറഞ്ഞു.

ALSO READ: ‘സർവേ തമ്പ്രാക്കളുടെ ഫലം അംഗീകരിക്കുന്നില്ല, എൽഡിഎഫിന് സ്വന്തം സർവേയുണ്ട്’: ബിനോയ് വിശ്വം എംപി

ബിഹാറിലെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായ ഭാര്യയുടെ ഔദ്യോഗിക വാഹനത്തിലാണ് ഇർഫാൻ മോഷണം നടത്തിയത്. 2021ൽ തിരുവനന്തപുരം ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിൽ വച്ച് നടന്ന മോഷണക്കേസിലെ പ്രതിയാണ് ഇർഫാൻ. പ്രതി, കൊച്ചിയിലെ മൂന്നു വീടുകളിൽ മോഷണശ്രമം നടത്തുവാൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു. യാദൃശ്ചികമായാണ് സംവിധായകൻ ജോഷിയുടെ വീട് പ്രതി മോഷണത്തിന് തിരഞ്ഞെടുത്തത്. പരാതി ലഭിച്ച് 15 മണിക്കൂറിനകം പ്രതിയെ പിടിക്കൂടാനായത് കേരള പൊലീസിന് നേട്ടമായി. സിനിമയിലെ അന്വേഷണം ഒന്നുമല്ലെന്ന് പൊലീസിന്റെ ലൈവ് ആക്ഷന്‍ നേരിട്ടുകണ്ടതോടെ ബോധ്യപ്പെട്ടുവെന്ന് സംവിധായകൻ ജോഷിയും പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News