‘ശുഭയാത്ര’യുമായി കൊച്ചി സിറ്റി ട്രാഫിക് പൊലീസ്

ട്രാഫിക് ബോധവത്കരണം ലക്ഷ്യമാക്കി കൊച്ചി സിറ്റി ട്രാഫിക് പൊലീസ്. “ശുഭയാത്ര” എന്ന് പേരിട്ടിരിക്കുന്ന ചിത്രം യൂട്യൂബിൽ റിലീസ് ചെയ്തു. മോഹൻലാൽ കൂടി ഭാഗമായ ചിത്രത്തിന്റെ തിരക്കഥയും-സംവിധാനവും നിർവഹിച്ചത് ലറിഷ് ആണ്.

ALSO READ: ‘ഭ്രമയുഗത്തിൽ നായകൻ അർജുൻ അശോകൻ’, അപ്പോൾ വില്ലൻ മമ്മൂക്ക തന്നെ? ചർച്ചയായി പുതിയ പോസ്റ്റർ

മോഹൻലാൽ, ഇന്ദ്രജിത്ത്, ബേസിൽ ജോസഫ്, മെന്റലിസ്റ്റ് ആദി എന്നിവർക്കൊപ്പം മറ്റു 45 ഓളം താരങ്ങളുടെയും സോഷ്യൽ മീഡിയയിലൂടെയാണ് “ശുഭയാത്ര” ലോഞ്ച് ചെയ്തത്.

‘സിനിമയിലെ പോലെ യഥാർത്ഥ ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ എന്ന മോഹൻലാൽ വാക്കുകൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം. 10 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം.

ALSO READ: ബോളിവുഡിന്റെ സ്വന്തം താരം; കുട്ടിക്കാല ചിത്രത്തിന് താഴെ കമന്റുമായി ആയിരങ്ങൾ..!

ചവറ ഫിലിം സ്കൂളും പറക്കാട്ട് ജ്വൽസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം നിർവ്വഹിച്ചത്. ഷിഖിൻ, വൈഗ, ഗോഡ്സൺ എന്നിവരാണ് അഭിനേതാക്കൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News