കലൂർ സ്റ്റേഡിയങ്ങളിലെ മത്സരങ്ങളിൽ നികുതി അടക്കാത്തതിന് കേരള ബ്ലാസ്റ്റേഴ്സിന് കൊച്ചി കോർപറേഷൻ നോട്ടീസ് നൽകി . നികുതി അടക്കാത്തതിൽ ബ്ലാസ്റ്റേഴ്സിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പ് നൽകിയാണ് നോട്ടീസ്.
കലൂരിൽ നികുതി അടക്കാത്തതിൽ നിയമ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായാണ് ബ്ലാസ്റ്റേഴ്സിന് കൊച്ചി കോർപറേഷൻ മുന്നറിയിപ്പ് നൽകിയത് . നിലവിലെ കുടിശികയ്ക്കൊപ്പം മുൻ വർഷങ്ങളിലെ കുടിശികയും നൽകണെന്നാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത് . തുടർ തോൽവികളും പരിശീലക മാറ്റവുമൊക്കെയായി നിരവധി വിവാദങ്ങൾ പുകയുന്ന സീസണിലാണ് ബ്ലാസ്റ്റേഴ്സിന് നികുതി വിവാദവും വന്നെത്തിയത് .
ALSO READ; ദേശീയ ഗെയിംസിൽ കളരിപ്പയറ്റിനെ മത്സരയിനമാക്കാത്ത ഐഒഎയുടെ നടപടി സംശയാസ്പദം; മന്ത്രി വി അബ്ദുറഹിമാന്‍
കൊച്ചിയിലെ ആരാധക പ്രതിഷേധത്തിലും ബ്ലാസ്റ്റേഴ്സിൽ വിവാദം പുകയുകയാണ് . ക്ലബിന്റെ നിര്‍ദേശ പ്രകാരമാണ് പോലീസ് ഇടപെടല്‍ ഉണ്ടായിട്ടുള്ളത് എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജവും തെറ്റിദ്ധാരണാജനകവും അടിസ്ഥാന രഹിതവുമാണെന്നാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റ് പ്രസ്താവനയിൽ വ്യക്തമാക്കിയത് .
ENGLISH NEWS SUMMARY: Kochi Corporation issued a notice to Kerala Blasters for non-payment of tax on matches at Kalur stadiums. The notice warns that legal action will be taken against Blasters for non-payment of tax.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here