വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവം വേദനാജനകം, പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കും; മന്ത്രി ആര്‍ ബിന്ദു

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ ‘ധിഷണ’ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് രണ്ട് വിദ്യാര്‍ത്ഥിനികളടക്കം നാലു വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവം ഏറ്റവും വേദനാജനകമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. പരിക്കേറ്റ് ചികിത്സയിലുള്ളവര്‍ക്ക് ഏറ്റവും മികച്ച വൈദ്യശുശ്രൂഷ ലഭ്യമാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് വേണ്ട നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ ‘ധിഷണ’ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് രണ്ട് വിദ്യാര്‍ത്ഥിനികളടക്കം നാലു വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവം ഏറ്റവും വേദനാജനകമാണ്. അവരുടെ ഓരോരുത്തരുടെയും മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹപാഠികളുടെയും വേദനയില്‍ പങ്കുചേരുന്നു.

Also Read: കളമശ്ശേരി ദുരന്തം: മന്ത്രിമാര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചു

നവകേരള സദസ്സില്‍ നിന്നും ബഹു. മന്ത്രി പി. രാജീവും ഞാനും കളമശ്ശേരിയിലേക്ക് പോവുകയാണ്. എന്താണ് സംഭവിച്ചതെന്ന് വിശദമായി അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരിക്കേറ്റ് ചികിത്സയിലുള്ളവര്‍ക്ക് ഏറ്റവും മികച്ച വൈദ്യശുശ്രൂഷ ലഭ്യമാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് വേണ്ട നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വൈസ് ചാന്‍സലര്‍ക്കും ജില്ലാ കലക്ടര്‍ക്കും മറ്റ് ബന്ധപ്പെട്ടവര്‍ക്കുമാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News