കൊച്ചി എക്സ്ചേഞ്ച് ഫോർ മീഡിയ ഗ്രൂപ്പിന്റെ ഏജൻസി ഓഫ് ദി ഇയർ പുരസ്കാരം മൈത്രി അഡ്വർടൈസിങ് വർക്സിന്

കൊച്ചി എക്സ്ചേഞ്ച് ഫോർ മീഡിയ ഗ്രൂപ്പിന്റെ ഏജൻസി ഓഫ് ദി ഇയർ അവാർഡ് മൈത്രി അഡ്വർടൈസിങ് വർക്സിന്. ഇന്ത്യൻ മാർക്കറ്റിങ് അവാർഡ്സിന്റെ ദക്ഷിണേന്ത്യൻ പതിപ്പിൽ തുടർച്ചയായ മൂന്നാം തവണയാണ് കേരളം ആസ്ഥാനമായ മൈത്രി അഡ്വർ ടൈസിങ് വർക്സ് അർഹരാകുന്നത്. 5 സ്വർണം, 5 വെള്ളി, 3 വെങ്കലം ഉൾപ്പെടെ ആകെ 13 മെഡലുകൾ മൈത്രിക്ക് ലഭിച്ചു. ബെംഗളൂരുവിന് വെച്ച് നടന്ന ചടങ്ങിൽ അവാർഡുകൾ ഏറ്റുവാങ്ങി. സൗത്ത് ഇന്ത്യയിലെ കമ്മ്യൂണിക്കേഷൻ ഏജൻസികളിൽ മൈത്രി അഡ്വർ ടൈസിങ് വർക്‌സിനുള്ള മികവ് വീണ്ടും തെളിയിക്കാൻ ഈ പുരസ്കാരത്തിലൂടെ സാധിച്ചെന്ന് കമ്പനി ചെയർമാൻ സി മുത്തു പറഞ്ഞു.

Also Read; ‘നിങ്ങൾ എനിക്ക് വളരെയധികം സന്തോഷവും വിനോദവും നൽകി’; ധവാൻറെ വിരമിക്കലിൽ കുറിപ്പുമായി രവി ശാസ്ത്രി

നെറ്റ്ഫ്ലിക്സിനുവേണ്ടി ചെയ്ത ഷക്കീലാസ് ഡ്രൈ വിങ് സ്കൂൾ ഡിജിറ്റൽ മാർക്കറ്റിങ്, ബ്രാൻഡഡ് കണ്ടന്റ്- സോഷ്യൽ ഇംപാക്ട് വിഭാഗങ്ങളിലും മാതൃഭൂമി ഇൻ്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് ലെറ്റേഴ്‌സിനുവേണ്ടി ചെയ്തവ ഓമ്‌നി ചാനൽ മാർക്കറ്റിങ്, ഇന്റഗ്രേറ്റഡ് മാർക്കറ്റിങ്- എജുക്കേഷൻ വി ഭാഗങ്ങളിലും ലാസ ഐസ്ക്രീമിൻ്റെ റിപ്പബ്ലിക് ഓഫ് ഹാപ്പിനെസ് ബെസ്റ്റ് മാർക്കറ്റിങ് കാമ്പയിൻ ഓഫ് ദ ഇയർ എന്നിങ്ങനെയുള്ള വിഭാഗങ്ങളിലാണ് സ്വർണ മെഡലുകൾ കരസ്ഥമാക്കിയത്.

Also Read; ഒരുമിച്ച് മുന്നോട്ട്: ഭിന്നശേഷിക്കാർക്കായി വാക്കത്തോൺ സംഘടിപ്പിച്ചു

പരസ്യമേഖലയിലെ പുതിയ പ്രവണതകൾക്കനുസരിച്ച് മികച്ച ആശയങ്ങൾ, കൃത്യ സമയങ്ങളിൽ രൂപം കൊടുത്ത ബ്രാൻഡിങ് ഉത്പന്നങ്ങളിലൂടെയാണ് തുടർച്ചയായി മൂന്നുതവണകളിൽ വിജയം കൈവരിക്കാൻ മൈത്രി അഡ്വർടൈസിങ് വർക്സിന് കഴിഞ്ഞതെന്ന് മാനേജിങ് ഡയറക്ടർ രാജു മേനോൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News