സെല്‍വിന്റെ ഹൃദയം ഹരിനാരായണന്റെ ശരീരത്തില്‍ മിടിച്ച് തുടങ്ങി, വെന്റിലേറ്ററില്‍ നിന്നും മാറ്റി, ആരോഗ്യനില തൃപ്തികരം

കൊച്ചിയില്‍ ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ ഹരിനാരായണനെ വെന്റിലേറ്ററില്‍ നിന്നും മാറ്റി. ശസ്ത്രക്രിയ പൂര്‍ത്തിയാക്കി 24 മണിക്കൂറിന് മുന്‍പെയാണ് ഹൃദയം ഹരിനാരായണന്റെ ശരീരത്തില്‍ മിടിച്ച് തുടങ്ങിയത്. തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്ന ഹരിനാരായണന്റെ ആരോഗ്യനില തൃപ്തികരമെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ. ജോസ് ചാക്കോ പെരിയപ്പുറം അറിയിച്ചു.

also read: ‘അപകടം ഹൃദയഭേദകം; പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു’: മമ്മൂട്ടി

ഇന്നലെ 11.15 നാണ് തിരുവനന്തപുരത്തെ ആശുപത്രിയില്‍ നിന്നും സെല്‍വിന്‍ എന്ന യുവാവിന്റെ ഹൃദയം കൊച്ചിയില്‍ എയര്‍ ആംബുലന്‍സില്‍ എത്തിച്ചത്. കന്യാകുമാരി സ്വദേശിയും സ്റ്റാഫ് നഴ്‌സുമായ സെല്‍വിന്‍ ശേഖറിന്റെ ഹൃദയവും വൃക്ക, പാന്‍ക്രിയാസ് ഉള്‍പ്പടെ ആറ് അവയവങ്ങളാണ് ആറ് വ്യക്തികള്‍ക്ക് പുതുജീവന്‍ നല്‍കിയത്.

also read: സാറാ തോമസിന് അന്തിമോപചാരം അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News