ഇടപ്പള്ളിയില്‍ അപ്പാര്‍ട്ട്‌മെന്റില്‍ ബൈക്ക് മോഷണം; പിന്നില്‍ മൂന്നംഗ സംഘം

കൊച്ചി ഇടപ്പള്ളിയില്‍ അപ്പാര്‍ട്ട്‌മെന്റിന്റെ പാര്‍ക്കിങില്‍ ബൈക്ക് മോഷണം. ഇന്ന് പുലര്‍ച്ചെ 2:30 ഓടെയാണ് ബൈക്ക് മോഷ്ടിക്കപ്പെട്ടത്. ഇടപ്പള്ളി ടോളിന് സമീപമുള്ള എം കെ അപ്പാര്‍ട്ട്‌മെന്റ്‌സില്‍ താമസിക്കുന്ന സുള്‍ഫിക്കര്‍ സലീമിന്റെ ബൈക്കാണ് മൂന്നംഗ സംഘം കവര്‍ന്നത്. KL 55 X 5114 രജിസ്‌ട്രേഷനിലുള്ള പള്‍സര്‍ ബൈക്കാണ് മോഷ്ടിക്കപ്പെട്ടത്.

ALSO READ: മഫ്തി പട്രോളിങും ബൈക്ക് പട്രോളിങും; സ്‌കൂളുകളിലെ ലഹരി ഉപയോഗം തടയാന്‍ കര്‍ശന നടപടിയുമായി എക്‌സൈസ്

രണ്ട് യുവാക്കള്‍ വൈകുന്നേരം മുതല്‍ അപ്പാര്‍ട്ട്‌മെന്റിന് സമീപത്തുണ്ടായിരുന്നതായി സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. മോഷണ സമയത്തെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സുള്‍ഫിക്കര്‍ കളമശേരി പൊലീസില്‍ പരാതി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News