‘ആൺ സുഹൃത്തിന് പങ്കില്ല’, കൊച്ചിയിലെ നവജാത ശിശുവിന്റെ കൊലപാതകത്തിൽ യുവാവിൻ്റെ മൊഴി പൊലീസിന്

കൊച്ചി പനമ്പിള്ളി നഗറിലെ നവജാതശിശുവിന്റെ കൊലപാതകത്തിൽ യുവതിയുടെ ആൺ സുഹൃത്തിന് പങ്കില്ലെന്ന് പൊലീസ്. തൃശൂർ സ്വദേശിയായ യുവാവിൻ്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. യുവതിയുമായി ഉണ്ടായിരുന്ന് സൗഹ്യദം മാത്രമാണെന്നായിരുന്നു യുവാവിന്റെ വെളിപ്പെടുത്തൽ.

ALSO READ: ‘മൂന്ന് വർഷത്തോളം തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു, ദൃശ്യങ്ങൾ പകർത്തി’, പ്രജ്വലിനെതിരെ വീണ്ടും ഗുരുതര പരാതി

സംഭവത്തിൽ ഇയാൾക്കെതിരെ യുവതി പരാതി നൽകിയിട്ടില്ല. അതുകൊണ്ട് തന്നെ യുവതി പരാതി നൽകാതെ കേസെടുക്കാനാകില്ലെന്നാണ് പൊലീസ് പറയുന്നത്. യുവതി പീഡനത്തിനിരയായെന്ന സൂചന ചോദ്യം ചെയ്യലിനിടെ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവാവിന്റെ മൊഴി രേഖപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News