എറണാകുളം കടവന്ത്രയിൽ വാഹനാപകടത്തിൽ യുവതി മരിച്ചു.അരൂക്കുറ്റി സ്വദേശി സീനത്ത് (40) ആണ് മരിച്ചത്.സ്കൂട്ടറിന് പിന്നിൽ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ആണ് അപകടം ഉണ്ടായത്.കെഎസ്ആർടിസി ബസിൻ്റെ ബ്രേക്ക് തകരാറായതാണ് അപകട കാരണം.
ഇന്ന് രാവിലെ ഒമ്പതോടെയാണ് കടവന്ത്രയിൽ മെട്രോ പില്ലര്‍ 790ന് മുന്നിൽ വെച്ചാണ് ദാരുണാപകടം ഉണ്ടായത്. റോഡിൽ ഗതാഗത കുരുക്കുണ്ടായതിനെ തുടര്‍ന്ന് മുന്നിലെ വാഹനങ്ങള്‍ വേഗത കുറച്ച് നിര്‍ത്തിയതോടെ സ്കൂട്ടര്‍ ഓടിച്ചിരുന്നയാളും വേഗത കുറച്ച് നിര്‍ത്താൻ ശ്രമിക്കുന്നതിനിടയിൽ പിന്നിൽ നിന്നും കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു.
ALSO READ; ‘രജിസ്ട്രേഷൻ ഫീസായി 3500 രൂപ വാങ്ങി’; കലൂരിൽ നടന്ന പരിപാടിയുടെ സംഘാടകർക്കെതിരെ ഗുരുതര ആരോപണം
സ്കൂട്ടറിന്‍റെ പിന്‍സീറ്റിലിരുന്ന യാത്ര ചെയ്യുകയായിരുന്നു സീനത്ത്. സ്കൂട്ടർ ഓടിച്ചിരുന്നയാള്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ENGLISH NEWS SUMMARY: A woman died in a car accident in Ernakulam Kadavantra. The deceased was Seenath (40), a native of Arukutty. The accident occurred when a KSRTC bus hit the back of a scooter. The cause of the accident was a brake failure of the KSRTC bus.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here